എസ്.എൻ.ഡി.പി.എൽ.പി.എസ് നാട്ടിക സൗത്ത്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24525 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഭീകരൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ

നമ്മൾ ഇന്ന്‌ നേരിടുന്ന കോവിഡ് 19 എന്ന രോഗത്തെ ഈ ലോകത്തുനിന്നു തന്നെ ഇല്ലാതാക്കുവാൻ ആദ്യം തന്നെ നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം ,പ്രവർത്തിക്കാം .നമ്മുടെ എല്ലാം വീടുകളിൽ ഉള്ള വാർദ്ധക്യത്തിൽ ഉള്ള ആളുകളെ കൂടുതൽ ശ്രദ്ധയോടെ നോക്കണം .നമ്മൾ കുട്ടികളും നമ്മുടെ എല്ലാം മാതാപിതാക്കളും കൂടുതൽ കരുതലോടെ കൊറോണ വൈറസ് നെ ഇല്ലാതാക്കാൻ ഉള്ള ശ്രമത്തിൽ പങ്കാളികളാവണം .അതിനു നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റു ആരോഗ്യപ്രവർത്തകരും പറയുന്ന കാര്യങ്ങൾ അനുസരിക്കുകയും പാലിക്കുകയും വേണം .സർക്കാർ നമ്മുടെ സമൂഹത്തിന് വേണ്ടി നടത്തുന്ന കഠിനമായ പ്രവർത്തനങ്ങൾ മനസിലാക്കി അവരോട് സഹകരിക്കണം . പേടി വേണ്ട ജാഗ്രത മതി എന്ന മുദ്രാവാക്യം നമ്മൾ ഓരോരുത്തരും ഏറ്റെടുക്കണം .അതിനു വേണ്ടി നമ്മൾ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയേണ്ടതാണ് .കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കൻഡ് സമയം നന്നായി കഴുകുക ,പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക ,സാമൂഹിക അകലം പാലിക്കുക തുടങ്ങി ആരോഗ്യപ്രവർത്തകർ പറയുന്ന കാര്യങ്ങൾ വീഴ്ച കൂടാതെ നാം അനുസരിക്കേണ്ടതാണ് .നമുക്കു വേണ്ടി സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്ന എല്ലാവർക്കും നമുക്ക് നന്ദി പറയാം .കൊറോണയെ നമുക്ക് ഒന്നിച്ചു അതിജീവിക്കാം .