ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അക്ഷരവൃക്ഷം/ ഉണരാം ഉറങ്ങുന്നവരെ ഉണർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= ഉണരാം ഉറങ്ങുന്നവരെ ഉണർത്താ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഉണരാം ഉറങ്ങുന്നവരെ ഉണർത്താം

ശുചിത്വം എന്നത് ഈ ആധുനിക ലോകത്ത് എല്ലാവരും തീർച്ചയായും ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. ശുചിത്വം എന്ന വാക്കിന് യാതൊരു വിലയുമില്ലാതെ ഇന്നത്തെ തലമുറ തട്ടി ത്തെറിപ്പിക്കുന്നു. ശുചിത്വ കേരളം സുന്ദര കേരളം എന്ന് നാം അഭിപ്രായപ്പെടുമ്പോഴും വൃത്തിയുടെ ബാലപാഠങ്ങൾ ഇനിയും നാം ഏറെ പഠിക്കേണ്ടതുണ്ട്. അറിവില്ലായ്മ കൊണ്ടോ അറിയില്ലാ എന്ന് നടിച്ച് നമ്മുടെ സ്വാർത്ഥതാത്പര്യങ്ങൾ കൊണ്ടോ ഇവയെ നാം നിസ്സാരമായി തള്ളുന്നു.കേവലം വ്യക്തിശുചിത്വം മാത്രമാണോ നാം ഉദ്ദേശിക്കുന്നത്. മറിച്ച് വീട്, പരിസരം,വസ്ത്രം,ചിന്ത എന്നുവേണ്ട വിദ്യാലയ അന്തരീക്ഷം വരെ വൃത്തിയോടെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്. മുഖം വെളുപ്പിക്കുവാനും,തലമുടി നശിക്കാതിരിക്കാനും വേണ്ടി കുളിക്കാൻ പോലും മടിക്കുന്ന പുതുതലമുറയുടെ അവസ്ഥ നാളെ എന്താകും?

മാലിന്യക്കൂനകൾ സൃഷ്ടീക്കുന്ന പകർച്ചവ്യാധികളും പാരിസ്ഥിതിക പ്രശ്നങ്ങളും രാജ്യത്തെ ഏതാണ്ടെല്ലാ നഗരങ്ങളുടെയും പേടി സ്വപ്നമാണ്.നമ്മുടെ നാട്ടിലും സ്ഥിതി മറിച്ചല്ല. മഴയിലും വേനലിലും ഇത്തരം സാഹചര്യം വലുതാവുകയാണ്. പനിയും മറ്റ് അസുഖങ്ങളുമായി രോഗികളെ കൊണ്ട് ആശുപത്രികൾ നിറ‍‍ഞ്ഞു കവിയുന്നു. വൃത്തിയുള്ള വീഥികളും,പൊതുസ്ഥലങ്ങളും,പാടങ്ങളും,തോടുകളും ഒക്കെ കൊണ്ട് സമൃദ്ധമായ നമ്മുടെ നാട് പകർച്ചവ്യാധികളുടെ വിളഭൂമിയാകുന്നു എന്ന സത്യം നാമിപ്പോൾ അനുഭവിച്ചറിയുന്നു. കൊറോണ എന്ന ഈ പരീക്ഷണ കാലഘട്ടം ഇതിനൊരുദാഹരണമാണ്. ഇതിൽ നിന്നും ശുചിത്വ സംബന്ധമായ ഒട്ടനവധി പാഠങ്ങൾ നമുക്ക് ലഭിക്കുന്നു. പാശ്ചാത്യസംസ്കാരത്തിനൊപ്പം സ‍‍‍ഞ്ചരിച്ചുകൊണ്ടിരുന്നവർക്ക് ഉണ്ടായ മാറ്റം എന്താണ്? കൈ കഴുകുവാനും കൈകഴുകിക്കുവാനും വൃത്തിയെക്കുറിച്ച്പഠിക്കുവാനും പഠിപ്പിക്കുവാനും എന്തിനേറെ ശുചിത്വ ശീല പോസ്റ്ററുകൾനാടാകെനിറഞ്ഞിരിക്കുന്നു. വാൽക്കിണ്ടിയുപയോഗിച്ച് കാൽ കഴുകി വീടിനകത്ത് കയറുന്ന ‍ഒരു സംസ്ക്കാരംനമ്മുടെ നാടിനുണ്ടായിരുന്നു. നമ്മുടെ വ്യക്തിത്വത്തിലെ ശുചിത്വമില്ലായ്മയാണ് വാൽക്കിണ്ടിയിൽ നിന്നും ചെരുപ്പുകൾക്ക് വീടിനകത്ത് സ്ഥാനം കൊടുക്കുന്നസംസ്ക്കാരത്തിലേക്ക്നമ്മേകൊണ്ടെത്തിച്ചത്. ആരോഗ്യമേഖലയിൽ ഒരു കാലത്ത് മുന്നിലായിരുന്ന സാക്ഷരകേരളമാണ് മലിനീകരണത്തിൽ ഇപ്പോൾ പ്രധാനിയായി നിൽക്കുന്നത് എന്ന് തിരിച്ചറിയാൻ നമ്മൾ എന്തു കൊണ്ടോ വൈകിയതാണ് നമ്മുടെ സകലദുരിതങ്ങൾക്കുമുള്ളകാരണമെന്ന് ഇപ്പോൾ പൂർണമായും മനസ്സിലാക്കിക്കഴിഞ്ഞു.ഈ തിരിച്ചറിവാണ് കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തു തോൽപ്പിക്കാൻ നമുക്ക് കഴിഞ്ഞത്.

വ്യക്തി ശുചിത്വം മാത്രമല്ല നമ്മുടെ വിടും പരിസരവും ശുചിത്വപൂർണ്ണമാക്കേണ്ടത് അത്യാവശ്യമാണ്.നമ്മുടെ രണ്ടാമത്തെ വീട് നമ്മുടെ വിദ്യാലയമാണല്ലോ?വിദ്യാലയവും പരിസരവും ശുചിത്വപൂർണ്ണമാക്കേണ്ടത് നമ്മുടെ ചുമതലയല്ലേ? ഏറെ സമയവും നാം ചിലവഴിക്കുന്നത് വിദ്യാലയം എന്ന രണ്ടാം ഗൃഹത്തിലാണ്. ഇപ്പോൾ തോന്നുന്നുണ്ടോ നിങ്ങൾ ഒരാൾ വിചാരിച്ചാൽ ഈ ലോകം തന്നെ മാറുമെന്ന്. എന്നാൽ നമുക്ക് ഒന്നിച്ച് ചിന്തിക്കാം ശുചിത്വപൂർണ്ണമായ ഒരു നല്ല നാളേയ്ക്ക് വേണ്ടി നമുക്ക് ഒന്നായി കൈകോർക്കാം.


        " ഒന്നിച്ച് പൊരുതുക നല്ലൊരു നാളേയ്ക്കായി...........”
                             
           "പൊരുതുക പൊരുതുക നാളേയ്ക്കായി
              നല്ലൊരു നാടിൻ നന്മയ്ക്കായി
               ഒന്നിച്ചൊന്നിച്ചുണർന്നീടാം
                ഉറങ്ങുന്നവരെ ഉണർത്തീടാം
                ശുചിത്വമോടെ കൈകോർത്ത്
                നമ്മുടെ നാടിനെ രക്ഷിക്കാം
                പൊരുതുക പൊരുതുക നാളേയ്ക്കായി
                 നല്ലൊരു നാടിൻ നന്മയ്ക്കായി.”

സുഹറ ഷാനവാസ്
7 B ഗവ. യു .പി .സ്‌കൂൾ, തമ്പകച്ചുവട്‌ , ആലപ്പുഴ, ചേർത്തല .
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത