വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ/അക്ഷരവൃക്ഷം/കുമ്പസാരം

15:31, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidhin84 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുമ്പസാരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുമ്പസാരം


വർണ്ണ പകിട്ടിൻ്റെ വെൺപട്ടുടുത്ത നിൻ മെയ്യിലെന്തെ പ്രഭാവം ചൊരിയാത്തതമ്മേ...

ചന്ദ്രനും താരാപഥങ്ങളും രഥഘോഷയാത്ര നടത്തുന്ന മിഴികളിലെന്തെ ഇന്നു കൂരിരുട്ടുനിറഞ്ഞത്

മുട്ടറ്റം നീണ്ടുനിവർന്നു കിടക്കുന്ന ലതകളാം വാർമുടിചുരുളുകളിലെന്തോ വിരക്തി തോന്നുന്നുവമ്മേ

അരയിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നദിയാം അരമണിമാലയിന്നെന്തേ ഇടാൻ മറന്നതമ്മേ

ഹരിതപ്രഭാവം ഉദിക്കുന്ന മുഖമിന്നു മൂകമാകുന്നതെന്താണു മാതേ

മാനവ ചിന്തയിൽ ഉരുകുന്ന ക്രൂരമാം നിഷ്കർമ്മങ്ങളാണോ നിൻ മൂകതയ്ക്കു കാരണം

അവനാ വലിച്ചെറിയുന്ന കൂടിൽ ഉണ്ടുനിൻ ദുഃഖം

അവനാ കത്തിച്ചുതീർത്ത ചാരമാക്കുന്നയാ പ്ലസ്റ്റിക്കിൽ കാണാം നിന്നുടെ യമനേ

എന്നാൽ അവനറിയുന്നില്ലല്ലോ അവനിചെയ്യുന്ന ക്രൂരതകൾ അവനുതന്നേ ആരാച്ചറാകുന്നുവെന്ന്

ഓരോരോ രോഗവും പഠിപ്പിക്കുന്നു ഓരോ പാഠങ്ങൾ
ശുചിത്വം പാലിക്കണം ആദ്യമാ മാനവൻ മനതാരിൽ
പ്രതിരോധിക്കണം ഒരോ മഹമാരിയെ തിരിച്ചു പിടിക്കണം ആ പഴയ പ്രകൃതിയെ
ശുചിത്വം പാലിക്കണം അകവും പുറവും ഇത് പ്രകൃതിയോടുള്ള മനുഷ്യൻ്റെ കുമ്പസാരം

 

ഗൗരിനന്ദ എച്ച്
8 A വി.കെ.വി.എം. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.മാഞ്ഞുർ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത