എൻ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് ആലക്കോട്/അക്ഷരവൃക്ഷം/കൊറോണയും ലോക്ഡൗണും
കൊറോണയും ലോക്ഡൗണും
ലോകം മുഴുവൻ നിശ്ചലമാക്കിയ കോവിഡ് 19 എന്ന മഹാമാരി എന്റെ പഠന വർഷത്തിന്റെ അന്ത്യപാദത്തിലാണ് കേരളത്തിൽ എത്തിയത് തീരെ നിസ്സാരമായി കണ്ട കോറോണ എന്ന ഒരു മൈക്രൊ ഓർഗാനിസം (വൈറസ്) നമ്മുടെ സാമൂഹിക സാമ്പത്തീക മേഖലകളെ മുഴുവൻ നിശ്ചലമാക്കുന്നതാണ് പിന്നീട് കണ്ടത്. യാതൊരു മരുന്നോ വാക്സിനേഷനൊ ഇതുവരെ കണ്ടുപിടിക്കാത്ത ഈ മഹാമാരിയെ തടഞ്ഞു നിർത്താൻ സർക്കാർ കൊണ്ടുവന്ന ലോക്ക് ഡൗണിന്റെ ആദ്യദിനങ്ങൾ രസകരമായിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് വിരസമായി തോന്നാൻ തുടങ്ങി എന്താണ് ഇനി സമയം കളയാൻ മാർഗ്ഗമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് വായനയെന്ന ആശയം തോന്നിയത്. അങ്ങനെ റഷ്യൻ സാഹിത്യത്തിലെ പ്രശസ്ത എഴുത്തുകാരനായ ഫോദോർ ദസ്തയേവ്‌സ്‌കിയുടെ "കുറ്റവും ശിക്ഷയും" (ക്രൈം ആൻഡ് പണിഷ്മെന്റ്) എന്ന നോവൽ വായിക്കാൻ തുടങ്ങിയത്. സെന്റ പീറ്റേഴ്സ്‌ബെർഗിലെ വാടക മുറിയിൽ താമസിച്ച പഠിത്തം പാതി വഴിയിൽ ഉപേക്ഷിച്ച റസ്ക്കോൽ നിക്കോവിച്ചാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ജീവിതം തള്ളി നീക്കുന്ന റസ്ക്കോൽ നിക്കോവിച്ച് അലോന ഇവാനോവ്ന എന്ന പലിശകാരിക്ക് കൊച്ചു സാധനങ്ങൾ പണയം വച്ചാണ് അയാൾ കഴിഞ്ഞു പോയിരുന്നത്. പണമില്ലാതെവന്ന അവസ്ഥയിലും സുഹൃത്തായ റസൂമിന്റെ സ്ഥാനം തേടാൻ നിക്കോവിച്ച് ഒരുക്കമല്ലായിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി പലിശക്കാരിയായ വൃദ്ധയെ കൊല്ലാൻ തീരുമാനിക്കുന്ന നിക്കോവിച്ച് ഒരു വിദഗ്ധനായ കുറ്റവാളിയെ പോലെ അതു നടപ്പാക്കുന്നു. അതിനിടയിൽ അവിചാരിതമായി കടന്നുവന്ന ലിസവെത്ത എന്ന അലോനയുടെ സഹോദരിയും റസ്ക്കോൽ നിക്കോവിന്റെ മഴുവിനിരയായി . മുന്നോട്ടുള്ള യാത്രയിൽ താൻ ചെയ്തത് തെറ്റാണ് എന്ന കുറ്റബോധം നിക്കോവിച്ചിലുണ്ടായി. ആ കുറ്റബോധം പിന്നെ അയാൾ പെരുമാറ്റത്തിലും കാണിച്ചു തുടങ്ങി. കൊലക്കേസ് അന്വേഷിക്കുന്ന പൊർഫീറിക്കിന് ഈ പെരുമാറ്റത്തിൽ സംശയം ഉണ്ടാകുന്നു. നിക്കോവിച്ചുമായി അടുപ്പത്തിലായിരുന്ന സോന്യ എന്ന അഭിസാരികയോട് കുറ്റം സമ്മതിക്കുന്നു. താൻ ചെയ്ത പാപത്തെക്കുറിച്ചുള്ള തീവ്രമായ കുറ്റബോധം പോലീസിനു മുൻപിൽ ഹാജരായി കുറ്റസമ്മതം നടത്താൻ നിക്കോവിച്ചിന് കരുത്തു നൽകുന്നു. വിചാരണ വേളയിൽ കുറ്റവാളിക്ക് അനുകൂലമായ പല ഘടകങ്ങളും പുറത്തു വന്നു. തുടർന്നുള്ള കോടതി വിധി സൈബീരിയായിലേക്ക് നാടുകടത്തലായി തീർന്നു. എട്ടു വർഷത്തെ നിർബന്ധിത കൂലിവേലയും. നിക്കോവിച്ചിന്റെ കൂടെ സോന്യയും സൈബീരിയയിലേക്ക് യാത്ര തിരിച്ചു. പാപത്തിൽ നിന്നു പശ്ചാത്താപത്തിലൂടെയുള്ള അത്മീയമോചനം എന്ന ക്രൈസ്തവാശയം ഈ നോവലിൽ ഇഴയോടി നിൽക്കുന്നു. " പക്ഷെ, അതൊരു പുതിയ കഥയുടെ തുടക്കമാവും - ഒരു മനുഷ്യന്റെ സാവകാശത്തിലുള്ള ഉയർത്തെഴുന്നേല്പിന്റെ കഥ . ഒരു ലോകത്തിൽ നിന്നും മറ്റൊന്നിലേക്കുള്ള യാത്രയുടെ കഥ. ഒരു അജ്ഞാത ജീവിതത്തിലേക്കുള്ള പ്രവേശനത്തിന്റെ കഥ. അത് മറ്റൊരു പുതിയ കഥയ്ക്കു വിഷയമാകാം." ഇങ്ങനെ പറഞ്ഞു കൊണ്ടാണ് ദസ്റ്റോയേ വ്‌സ്കി ഈ നോവൽ അവസാനിപ്പിക്കുന്നത് . എഴു ഭാഗങ്ങളായി ഈ നോവൽ തിരിച്ചിരിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം