ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല/അക്ഷരവൃക്ഷം/ലോകത്തെ കീഴടക്കിയ കൊറോണ.
ലോകത്തെ കീഴടക്കിയ കൊറോണ ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ് മഹാമാരിയായ കൊറോണ ആദ്യമായി പൊട്ടിപുറപ്പെട്ടത്. 2019 അവസാനം ചൈനയിലെ വുഹാൻ പ്രവിശ്യയിൽ പുതിയതരം കൊറോണ വൈറസിനെ ഗവേഷകർ തിരിച്ചറിഞ്ഞു.കടുത്ത ന്യുമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന രോഗിയിലായിരുന്നു ഇത് ആദ്യമായി തിരിച്ചറിഞ്ഞത്.കോവിഡ്- 19 എന്ന പേരിലാണ് ഈ വൈറസ് അറിയപ്പെട്ടത്.ഇത് വളരെ പെട്ടെന്ന് മറ്റുള്ള രാജ്യങ്ങളിലേക്ക് വ്യാപിച്ചു.ചൈനയ്ക്കു പുറമേ ഇറ്റലിയിലും ഇറാനിലും നിരവധി പേർ ഈ വൈറസ് ബാധയേറ്റ് മരണമടഞ്ഞു.കൊറോണവിരിഡ എന്ന കുടുംബത്തിൽ പെടുന്ന വൈറസുകളെ പൊതുവായി വിളിക്കുന്ന പേരാണ് കൊറോണ.120 നാനോ മീറ്ററാണ് ഒരു കൊറോണ വൈറസിന്റ വ്യാസം.ഒരു മീറ്ററിനെ നൂറുകോടി ഭാഗങ്ങളാക്കിയാൽ അതിൽ ഒരു ഭാഗത്തിന്റ നീളമാണ് ഒരു നാനോമീറ്റർ.കൊറോണ വൈറസ് മൃഗങ്ങളിലും,പക്ഷികളിലും,മനുഷ്യരിലും രോഗങ്ങൾ ഉണ്ടാക്കു.കടുത്തചുമയും,ശ്വാസതടസ്സവും,പനിയുമാണ് മനുഷ്യരിൽ കാണപ്പെടുന്ന പ്രാഥമിക ലക്ഷണങ്ങൾ.ഇതുവരെ കോവിഡ്-19 ന് ഫലപ്രദമായ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല.ഇതിനായുള്ള ശ്രമത്തിലാണ് ലോകത്തുള്ള പല മരുന്നുഗവേഷണ സ്ഥാപനങ്ങളും.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിൽസ തുടങ്ങിയ മിക്കരോഗികളേയും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.ദ്രുതവും എളുപ്പത്തിൽ ചെയ്യാവുന്നതുമായ ഒരു മെഡിക്കൽ ഡയഗ്നോസ്റ്റിക്ക് പരിശോധനയാണ് ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ്.പ്രാഥമികവും അടിയന്തിരവുമായ മെഡിക്കൽ സ്ക്രീനിംഗിനും പരിമിതമായ വിഭവങ്ങളുള്ള മെഡിക്കൽ സൗകര്യങ്ങളിലും ഉപയോഗിക്കാൻ ആർ ഡി ടി കൾ അനുയോജ്യമാണ്.10-30 മിനിറ്റിനുള്ളിൽ ഒരു മനുഷ്യനിൽ കൊറോണ ഉണ്ടോ എന്ന് എളുപ്പത്തിലറിയുവാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ടെസ്റ്റാണ് റാപിഡ് ടെസ്റ്റ്.കൊറോണയെ പിടിച്ചുകെട്ടും എന്ന പ്രതീക്ഷയിലാണ് ലോകം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ