ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കർഷകൻെറ സങ്കടം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കർഷകൻെറ സങ്കടം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കർഷകൻെറ സങ്കടം
     പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ഒരു കർഷകനും അയാളുടെ ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നു. കർഷകൻ രാവിലെ തന്നെ മക്കളെയും കൂട്ടി പാടത്തേക്ക് പോവുമായിരുന്നു. സന്ധ്യവരെ പണിയെടുത്ത് വീട്ടിലേക്ക് മടങ്ങും. അവർക്ക് ഒരുപാട് കൃഷി ഉണ്ടായിരുന്നു. അങ്ങനെ ഒരു ദിവസം പാടത്തേക്ക് പോയപ്പോൾ അവിടെ കുറേ ഉദ്യോഗസ്ഥന്മാർ പാടം നികത്തി ,ഫാക്ടറി പണിയേണ്ട ആലോചനയുമായി അവിടെ നിൽക്കുന്നു. അവർ പറഞ്ഞു ,നാളെ മുതൽ ഇവിടെ നിൻെറപാടം ഇല്ല,കൃഷി ഇല്ല. ഇവിടെ വലിയൊരു ഫാക്ടറി പണിയാൻ പോവുകയാണ് .അയ്യോ അരുത്,കർഷകൻ കരഞ്ഞു പറഞ്ഞു .അതൊന്നും അവർ ചെവിക്കൊണ്ടില്ല .കർഷകൻവീട്ടിലേക്കോടി, ഭാര്യയോടും മക്കളോടും വിഷമം പറഞ്ഞു കരഞ്ഞു .അങ്ങനെ എല്ലാവരും ചേർന്ന് ദൈവത്തോട് സങ്കടം പറഞ്ഞു .വൈകുന്നേരം വരെ കരഞ്ഞുപ്രാർത്ഥിച്ചു. പെട്ടെന്ന് ഒരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു .എഴുന്നേൽക്കൂ ,ഇനി നീ കരയരുത്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല. നാളെ രാവിലെ ഈ കുപ്പി പാടത്തേക്ക് കൊണ്ടു വെക്കണം .ദാ പിടിച്ചോ .ഒരു കുപ്പി ദൈവദൂതൻ കർഷകനു നൽകി .ഫാക്ടറി തൊഴിലാളികൾ പണി ആയുധങ്ങളുമായി പാടത്തേക്ക് പ്രവേശിച്ചതും, ആ കുപ്പിയിൽ നിന്നും ഒരു ഭീകരരൂപം അവർക്ക് നേരെ കുതിച്ചു ചാടി. അവരെല്ലാം ജീവനുംകൊണ്ടോടി ,കർഷകനും കുടുംബത്തിനും സന്തോഷമായി .അവർ ദൈവത്തിന് നന്ദി പറഞ്ഞു.
 
ആയിഷ റിമ
ഒന്നാം തരം ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ