ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jyotinilayamhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color=2 }} <p align...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

ജൂൺ 5 പരിസ്ഥിതി ദിനമായി ലോകം ആചരിക്കുന്നു. പരിസ്ഥിതി പ്രശ്നങ്ങൾ കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്നതിന് മലയാളകവികൾ 1980ൽ ഒരു കൂട്ടായ്മയ്ക്ക് ജന്മംനൽകി. ആകാശം, ഭൂമി, വായു, ജലം എന്നിവ അടങ്ങുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതിയെ മാത്രമല്ല പരിസ്ഥിതിയേയും നമ്മുടെ പുതിയ ജീവിതശൈലികൾ തകിടം മറിച്ചിട്ടുണ്ട്. വ്യവസായവൽക്കരണം, പുതിയ കൃഷിരീതികൾ, പാടങ്ങൾ നികത്തൽ, ജൈവവൈവിധ്യം തകർത്ത് ഏകവിളതോട്ടങ്ങൾ നിർമ്മിക്കൽ, മാലിന്യങ്ങൾ വലിച്ചെറിയൽ ഇങ്ങനെ പലതരത്തിൽ നാം പരിസ്ഥിതിയെ ആക്രമിച്ചു കൊണ്ടിരിക്കുന്നു. മഴയായും കുളിരായും പൂവായും തേനായും തണലായും തൊട്ടിലായും കട്ടിലായും ശവദാഹത്തിനുള്ള വിറകായും മനുഷ്യജീവിതത്തിന് വേണ്ടതെല്ലാം തരുന്ന ഒന്നാണ് മരം. ജൈവവൈവിധ്യത്തിൻറെ ഉറവിടങ്ങളായിരുന്ന കാവുകൾ നശിപ്പിക്കുന്നു.

“ഒരു മരം വെട്ടിയാൽ ഒരു മകൻ നഷ്ടം“എന്ന സത്യം നാം അറിഞ്ഞിരിക്കണം.

ദേവനാരായണൻ
8 B ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം