ഒരു നിമിഷമെങ്കിലും നിശബ്ദതയ്ക്കലയുന്ന
തെരുവുകളിൽ ഇന്നു കാണാം
ഒരു കാൽപാടുപോലുമില്ലാത്ത
വിജനമായൊരീ അന്തരീക്ഷം
സമാധാനത്തിൻ പ്രാവുകൾ
വട്ടമിട്ടു പറക്കുമ്പോഴും
കരയുന്നൊരീഭൂമി-തൻ
നാടിന്റെ നന്മയ്ക്കായ്
അകലെ നിന്നെത്തിയ
മഹാമാരിയെ ജനങ്ങൾ
അകലം പാലിച്ചു നേരിടുന്നു
നമുക്കും പാലിക്കാം
രാജ്യത്തിൻ നിയമങ്ങൾ
നാളെയുടെ നന്മയ്ക്കായ്
നാടിന്റെ നന്മയ്ക്കായ്