സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ തേങ്ങൽ
തേങ്ങൽ
അമ്പരമേ നിൻ പ്രതിബിംബം ഏറുവാൻ ഇനിയെനിക്കാവില്ല അംബരചുംബികൾക്കായി ഞാനിതാ യാത്രയായിടുന്നു വികസനമെന്നെന്തോ എൻ മരണം എഴുതിവെച്ചീടുന്നു
പുഴതൻ തേങ്ങൽ കേട്ടിടവേ പാടവും തോടും കാടും ഓർത്തുപോയി തങ്ങളുടെ ഓജസ്സും തേജസ്സും ഒത്ത ആ നല്ലനാളുകൾ
തെന്നലിൻ കുളിർമയിൽ താലോലം പാടുവാൻ ഇനിയെനിക്കാവില്ല പ്രിയ ജനകനെ വികസനമെന്നെന്തോ ഒന്ന് എൻ മരണം എഴുതിവെച്ചീടുന്നു
വൃക്ഷത്തിൻ വിതുമ്പൽ കേട്ടിടവേ വിങ്ങിപൊട്ടി മലരിൻ മനം വികസനം എഴുതും പ്രകൃതി തൻ വിരഹമാം മരണം
ദൈവമേ നിൻ അടുക്കലേക്കിതാ ദുഃഖം പേറി ഞങ്ങൾ വരുന്നു വികസനമെന്നെന്തോ ഒന്ന് എൻ മരണം എഴുതിവെച്ചീടുന്നു
SWAFA YASMINE SHAMEER VI B