ജി.യു.പി.എസ്. കടുങ്ങല്ലൂർ/അക്ഷരവൃക്ഷം/സ്നേഹത്തിന്റെ പടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
15:04, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18234 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സ്നേഹത്തിന്റെ പടക്കം | color=2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്നേഹത്തിന്റെ പടക്കം

അപ്പു ഗ്രാമത്തിലെ ദരിദ്രകുടുംബത്തിലെ ഏക മകനാണ്. പറമ്പിലെ പറങ്കിമാവിന്റെ ചുവട്ടിൽ പോയി കശുവണ്ടി പെറുക്കി കൊണ്ടുവരുമ്പോ അവന്റെ കണ്ണിൽ ആശ കത്തും.” ഇത് വിറ്റ് ഞാൻ വിഷുവിന് പടക്കം വാങ്ങും.”

അങ്ങനെയിരിക്കെയാണ് അവന്റെ അമ്മയ്ക്ക് പനിച്ചത്.. അമ്മക്ക് മരുന്ന് വാങ്ങാൻ പണമില്ലാതെ അച്ഛൻ വിഷമിച്ചു നിൽക്കുന്നത് കണ്ടപ്പോ കണ്ണിലെ ആശ അവൻ കെടുത്തി. അവൻ അച്ഛനോട് പറഞ്ഞു “ കൈയ്യിലുള്ള കശുവണ്ടി നമുക്ക് വിൽക്കാം.” നീ പടക്കം വാങ്ങാൻ വച്ചതല്ലേ; അത് വേണ്ട മോനേ” അച്ചൻ വിഷമിക്കുമ്പോൾ എന്താശ!! “ സാരമില്ല അമ്മയുടെ അസുഖം മാറുന്നതല്ലേ പ്രധാനം. അടുത്ത വർഷവും വിഷു ഉണ്ടാവും. അച്ഛൻ അത് കടയിൽ കൊടുത്ത് പണവുമായി ആശുപത്രിയി ലേക്ക്….

അമ്മയെയും കൊണ്ട് മരുന്നുമായി അച്ചൻ തിരിച്ചെത്തിയത് അപ്പുവിന്റെ കണ്ണിൽ സന്തോഷം കത്തിച്ചു.. കുറച്ച് കഴിഞ്ഞപ്പോൾ അച്ഛനെ കാണുന്നില്ല. അവൻ വീടു മുഴുവൻ തിരയുന്നതിനിടെ കൈയിൽ ഒരു പൊതിയുമായി അച്ചനെത്തി.അത് അവന്റെ നേരെ നീട്ടി. അത് വാങ്ങി തുറന്നുനോക്കിയപ്പോൾ നിറയെ പടക്കം. അവൻ ചോദിച്ചു “ വാങ്ങാൻ പണം എവിടെ നിന്നു കിട്ടി? “ അമ്മയുടെ മരുന്നു വാങ്ങി ബാക്കിയുള്ള പണമാണ്. നീ ആശിച്ചതല്ലേ?”

അപ്പു പടക്കം പൊട്ടിച്ച് വിഷു ആഘോഷിച്ചു. അവന്റെ കണ്ണിലും പൂത്തിരി കത്തുന്നുണ്ടായിരുന്നു.

ആർദ്ര സി
6A ജി.യു.പി.എസ്. കടുങ്ങല്ലൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ