എ യു പി എസ് വെള്ളമുണ്ട/അക്ഷരവൃക്ഷം/കൊറോണയ്ക് ശേഷം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയ്ക് ശേഷം

കൊറോണ അഥവാ കോവിഡ് എന്ന് അറിയപ്പെടുന്ന ഒരു വൈറസ് ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടു ലോകത്തിന്റെ എല്ലാഭാഗങ്ങളിലും പടർന്നിരിക്കുകയാണ് . പക്ഷെ ഇപ്പോൾ ഭൂമിക്കു സന്തോഷമാണ്. നാം മനുഷ്യരുടെ ചൂഷണം ഭൂമിക്കു കുറച്ചു നാൾ അനുഭവിക്കേണ്ടതില്ല. ഭൂമി സന്തോഷവതിയാണ് .വാഹനങ്ങളില്ല പുകയില പൊടിയില്ല .പുഴയും, കടലും, മലകളും എല്ലാം പരിശുദ്ധമാണ് .നാം ഇനിയും തിരിച്ചറിയേണ്ട ഒന്നുണ്ട് ,കൊറോണ ഇന്നോ നാളെയോ തിരിച്ചു പോകും, വീണ്ടും നാം പഴയപോലെ ആകരുത് .പരമാവധി പ്രകൃതിയെ നശിപ്പിക്കാതിരിക്കുക .ശുചിത്വം പാലിക്കുക ആവശ്യത്തിനുമാത്രം ഭൂമിയിൽ നിന്നും എടുക്കുക .നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിജി ഒരിക്കൽ പറഞ്ഞത് നമുക്ക് ഓർക്കാം "ഈ ഭൂമിയിൽ മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഉണ്ട് എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല ".നമുക്ക് ഒന്നിച്ചു ഈ മഹാമാരിയെ ചെറുക്കാം.നല്ലതു മാത്രം ചെയ്യാം " ബ്രേക്ക് ദി ചെയിൻ "

ശ്രീലക്ഷ്മി സുരേഷ്
6 A എ യു പി സ്കൂൾ വെള്ളമുണ്ട
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം