ജി. വി. എച്ച്. എസ്.എസ്. വേങ്ങര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aslamvengara (സംവാദം | സംഭാവനകൾ) (gh)
കൊറോണ

എന്താണ് കൊറോണ വൈറസ്?

   	ചൈനയിലെ  വുഹാൻ എന്ന പട്ടണത്തിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. 2019 ഡിസംബർ മാസത്തിലാണ്  കൊറോണ തുടക്കമിട്ടത്. മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് പടർന്നു വരുന്ന ഒരു വൈറസ് രോഗമാണ് കൊറോണ. 1960-ൽ ആണ് കൊറോണ വൈറസ് കണ്ടെത്തുന്നത്. സാധാരണ ഒരു ജലദോഷപനി ആണ് എന്നാണ് കരുതിയിരുന്ന ത്. എന്നാൽ 2002 -ൽ ചൈനയിലും 26-ൽ ഏറെ രാജ്യങ്ങളിലും പടർന്നു പിടിച്ചിരിന്നു. 2012-ൽ സൌദി അറേബ്യയിലും UA യിലും കൊറിയ എന്നീ രാജ്യങ്ങളിലും പടർന്നുപിടിച്ചിരുന്നത് കൊറോണ വൈറസ് ആയിരുന്നു എന്ന് കണ്ടെത്തിയിരുന്നത്. 
  

പ്രധാന ലക്ഷണങ്ങൾ

സാധാരണ ജലദോഷപനി യെപ്പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. 38 ഡിഗ്രി സെൽഷ്യസ് കൂടുതലുള്ള പനി, ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണ൦. മൂക്കൊലിപ്, തൊണ്ടവേദന, തലവേദന ലക്ഷണങ്ങളു൦ ഉണ്ടാകും ഇവ ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കും. കൊറോണ ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങു൦. വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ 3,4 ദിവസങ്ങളിൽ ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ക്ഷീണ൦, തൊണ്ടവേദന എന്നിവ ഉണ്ടാകു൦. കുട്ടികളിൽ ബോധക്ഷയം, അപസ്മാരം എന്നിവ ഉണ്ടാകാ൦. ന്യുമോണിയക്കു൦ കാരണമാകുന്നു. കുട്ടികൾക്കു൦ പ്രായമായവ൪ക്കു൦ ഇതിനെ പ്രതിരോധിക്കാനുള്ള ശക്തി കുറവായിരിക്കും.


അഭിനവ് കൃഷ്ണ
5 B ജി. വി. എച്ച്. എസ്.എസ്. വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം