ഒന്നായ് കൈകോർത്തു നിൽക്കുകിൽ നമ്മളെ ആവില്ല തോൽപ്പിക്കാൻ ഒന്നിനുമൊരിക്കലും നിപ്പയോ വന്നൊരാ നാളുകൾ ഓർക്കനാം കഴിഞ്ഞില്ല നമ്മളെ തോൽപ്പിക്കാനതിനന്ന് നമുക്കു താങ്ങായി തണലായി നിൽക്കുമീ ധീരരായ എത്രയോ മനുജരെ കണ്ട് നാം ഊണുമുറക്കവും എല്ലാമുപേക്ഷിച്ച് നാടിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കഹോരാതൃം അവരുടെ ത്യാഗം നിസ്സാരമായി കാണാതെ അവർ തൻ വാക്ക് ശിരസാവഹിച്ചിന്ന് കരുതലും ശുചിത്വവും അകലവും പാലിച്ച് തുരുത്താം "കൊറോണയെ" ധരണിയിൽ നിന്നിന്ന് ക്ഷമയോട് കാക്കൂ ആ നാളുകൾ നമുക്കിന്ന- കലയല്ലകലയല്ലടുത്തുതന്നെ.