ജി.എച്ച്.എസ്.തടിക്കടവ്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

ഒന്നായ് കൈകോർത്തു നിൽക്കുകിൽ നമ്മളെ
ആവില്ല തോൽപ്പിക്കാൻ ഒന്നിനുമൊരിക്കലും
നിപ്പയോ വന്നൊരാ നാളുകൾ ഓർക്കനാം
കഴിഞ്ഞില്ല നമ്മളെ തോൽപ്പിക്കാനതിനന്ന്
നമുക്കു താങ്ങായി തണലായി നിൽക്കുമീ
ധീരരായ എത്രയോ മനുജരെ കണ്ട് നാം
ഊണുമുറക്കവും എല്ലാമുപേക്ഷിച്ച്
നാടിന്റെ രക്ഷയ്ക്കായി പ്രവർത്തിക്കഹോരാതൃം
അവരുടെ ത്യാഗം നിസ്സാരമായി കാണാതെ
അവർ തൻ വാക്ക് ശിരസാവഹിച്ചിന്ന്
കരുതലും ശുചിത്വവും അകലവും പാലിച്ച്
തുരുത്താം "കൊറോണയെ" ധരണിയിൽ നിന്നിന്ന്
ക്ഷമയോട് കാക്കൂ ആ നാളുകൾ നമുക്കിന്ന-
കലയല്ലകലയല്ലടുത്തുതന്നെ.
 

അരുണിമ
7 B ജി.എച്ച്.എസ്.തടിക്കടവ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത