ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/നാടിന്റെ മക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ മക്കൾ

"മോനേ എണീക്ക് രാവിലെ നൂറുകണക്കിന് പണിയുള്ളതാ അതൊന്നും ആർക്കും അറിയണ്ടല്ലോ. " അമ്മയുടെ വിളി കേട്ടാണ് അരുൺ എഴുന്നേറ്റത്. അങ്ങ് അകലെ പചപ്പ് നിറഞ്ഞു നിൽക്കുന്ന മാമലകൾക്കപ്പുറത്ത് നിന്ന് സൂര്യൻ ഒളിഞ്ഞു നോക്കുകയാണ്. അരുൺ താൻ കിടന്ന കിടക്കയിൽ നിന്നെഴുന്നേറ്റ് നേരെ അമ്മയുടെ അടുത്തേക്ക് പോയി. എന്നിട്ടൊരു ചോദ്യം " എന്തിനാ അമ്മേ എന്നെ ഈ പാതിരാവിലെ വിളിച്ചെഴന്നേൽപിച്ചത്.?" "അതുകൊള്ളാം നിനക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ.?" ഘോര ശബ്ദത്തിൽ അമ്മ അവനോട് ചോദിച്ചു. "ഇന്ന് ശനിയാഴ്ചയാ അമ്മേ"അവൻ അമ്മയ്ക്ക് മറുപടി നൽകി. "ഓ ഞാൻ അതു ഓർത്തില്ല " അമ്മ പറഞ്ഞു. ഏതായാലും ഏണീറ്റയല്ലേ ചേന്നിരുന്നു പഠിക്ക്." മനസ്സില്ലാ മനസോടെ അരുൺ അത് സമ്മതിച്ചു. പ്രഭാതകർമ്മങ്ങൾ കഴിഞ്ഞ് അവൻ തൻറ്റെ പഠനമുറിയിലെ ആ ചെറിയ കസേരയിൽ ഇരുന്നു. മലകൾക്കപ്പുറത്ത് നിന്ന് പതുക്കെ പതുക്കെ പൊങ്ങി അന്ധകാരത്തെ നീക്കി മറ്റുള്ളവർക്ക് വെളിച്ചമേകിവരുന്ന സൂര്യനെ നോക്കി ഇരുന്നു.അവന്റെ ചിന്തകൾ അവനെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടു പോയി.

അരുൺ ഒരു ആറാം ക്ളാസ്സ് വിവിദ്യാർഥിയാണ്. സ്കൂളിലെ എല്ലാവർക്കുംഅവനെ ഒത്തിരി ഇഷ്ടമാണ് സ്കൂളിലെ ഏത് മത്സരങ്ങളിൽ പങ്കെടുത്താലും എപ്പോഴും ഉന്നത വിജയം കരസ്ഥമാക്കും.അരുണിന് രണ്ട് സഹോദരികളുണ്ട്. ഒരാൾ ആര്യ നാലിൽ പഠിക്കുന്നു. മറ്റെയാൾ പൊന്നു അഞ്ചിൽ പഠിക്കുന്നു. അരുണിന്റെ ഉറ്റചാങ്ങതിമാരാണ് അവർ. ഇവർക്ക് മറ്റൊരു ചങ്ങാതി കുടിയുണ്ട്. അമൽ എന്നാണ് അവന്റെ പേര്. ശനിയാഴ്ചയാണ് ഇവർ കളിക്കാൻ പുറത്തു പോകുന്നത്. നെൽ ചെടി പരന്നുകിടക്കുന്ന പാടത്ത് ഓടി കളിക്കുകയും.കളാ കളം പാടി ഒഴുകുന്ന പുഴയുടെ തീരത്ത് മീൻ പിടിച്ചും.ചന്ദനത്തിന്റെ മണം പേറി വരുന്ന കാറ്റ് തള്ളിയിടുന്ന ഞാവൽ തിന്നുമാണ് അവരുടെ കളി.പതിവുപോലെ ഇന്നും പുറത്ത് കളിക്കാൻ പോയി. പോകുന്ന വഴിക്ക് അവർ ഒരു മാലിന്യ കൂമ്പാരം കണ്ടു അവർ വളരെ ആശങ്കകുലരായി.
"ആരാണ് ഇത്രയും മാലിന്യം ഇവിടെ കൊണ്ടിട്ടിരിക്കുന്നത്?" പൊന്നു മറ്റുകൂട്ടൂകാരോട് ചോദിച്ചു. "ആ ഇവിടെ അടുത്ത് ഒരു ഫ്ളാറ്റ് വന്നല്ലോ അവിടെ ഉള്ളതായിരിക്കും" അമലാണ് അതിനുത്തരം നൽകിയത്. "ഇത് ഇങ്ങനെ ഇവിടെ കിടന്നാൽ നമ്മൾ എന്ത് ചെയ്യും " ആര്യ ചോദിച്ചു. അവർ പുഴയൊരത്തെക്കു നടന്നു അകലെ വെച്ചേ അവർ അത് കണ്ടു. പുഴ മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്നു. നല്ല തെളിനിരോടെ ഒഴുകി നടന്ന പുഴ. വിവിധ വർണ്ണങ്ങളാൽ ഉടുപ്പിട്ട മത്സ്യങ്ങളുടെ സുന്ദരമായ കൊട്ടാരം. ഇപ്പോൾ അത് മാലിന്യങ്ങളാൽ നിറഞ്ഞിരിക്കുന്ന."ഇതിനെതിരെ നാം പോരാടണം" അരുൺ പറഞ്ഞു "ഏയ് നിങ്ങളുടെ അമാവൻ മാധവൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ അല്ലേ അമ്മവനോട് പറഞ്ഞു നോക്ക് " അമൽ പറഞ്ഞു. "അത് വേണ്ട ഇത് നമ്മുക്ക് തന്നെ വൃത്തിയാക്കാം ?" അരുൺ പറഞ്ഞു. "പക്ഷെ വൃത്തിഹീനമായ ഈ മാലിന്യം തൊട്ടാൽ നമുക്ക് മാരകമായ അസുഖങ്ങൾ വരാൻ സാധ്യതയുണ്ട് " പൊന്നു അവർക്ക് ഒരു ഉപദേശം നൽകി. "ശരി നമുക്ക് ഉച്ച കഴിഞ്ഞ് വന്ന് വൃത്തിയാക്കാം" അരുൺ പറഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവർ അമ്മയോട് ഇക്കാര്യം സൂചിപ്പിച്ചു "പോയി വേറെ പണി നോക്ക് പിള്ളരെ" എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ തങ്ങൾ നിശ്ചയിച്ച ജോലി ഉത്തരവാദിതോടെ ചെയ്തു തീർക്കും എന്ന ആത്മവിശ്വാസം അവർക്കു ഉണ്ടായിരിന്നു . ഏകദേശം നാല് മണിയായപ്പോയേക്കും അവർ തങ്ങളുടെ ജോലി ആരംഭിച്ചു അതുവഴി പോയ പലരും അവരെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു. എന്നാൽ അവർ തങ്ങളുടെ കർമ്മത്തിൽ നിന്ന് പിന്മാറിയില്ല.കുറച്ചു കഴിഞ്ഞപ്പോൾ അതുവഴി പോയ പോലീസ്കാരൻ ഒരുമടിയുമില്ലാതെ അവരെ സഹായിച്ചു.ഇത് കണ്ട് മറ്റുള്ളവരും അവരെ സഹായിച്ചു. അങ്ങനെ അവർ തങ്ങളുടെ നദിയെ തിരിച്ചുപിടിച്ചു . അങ്ങനെ ആ നാട്ടിലെ എല്ലാവരുടെയും മനസ്സിൽ ആ നാൽവർ സംഘം ഇടം പിടിച്ചു.

ജോതിന ജോസ്
6H ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ