വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/കൊറോണ തന്ന പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ തന്ന പാഠങ്ങൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ തന്ന പാഠങ്ങൾ

ഒരേ സൂര്യനല്ലേ
ഒരേ ഭൂമിയല്ലേ
നമുക്കെല്ലാമുള്ളത്
ഒരുമിച്ച് നിൽക്കാം
ഒരുമയോടെ പൊരുതാൻ
കൊറോണ എന്ന
മഹാമാരിയേ.........

വ്യക്തി ശുചിത്വം
പാലിക്കാം
വീടും പരിസരവും
ശുചിയാക്കാം
ഇടയ്ക്കിടയ്ക്ക്
കൈകൾ കഴുകി
കൊറോണയെ നമുക്കു
കൊല്ലാം............

കൊറോണ നമുക്കൊരു
പാഠം ചൊല്ലി തന്നു
ഒന്നല്ല ഒരുപാട്
പാഠങ്ങൾ ചൊല്ലി തന്നു
ഈശ്വരൻ നമ്മുടെ
ഹൃദയത്തിലാണ്
വസിക്കുന്നത്
വ്യക്തി ശുചിത്വം നമുക്കും
നമ്മെ ചുറ്റിയിരിക്കുന്നവർക്കും
നല്ലത്.............

വീട്ടിൽ കൃഷി ചെയ്യാം
വിഷമില്ലാ പച്ചക്കറികൾ
ഭക്ഷിക്കാം
ആരോഗ്യവാനും ആരോഗ്യ- വതിയുമായി
ഒത്തൊരുമയോടെ ഭൂമിയെ
സംരക്ഷിക്കാം............

പണമല്ല പ്രധാനം
ആരോഗ്യമാണ് പ്രധാനം
വിഷം നിറച്ച് മാരക
രോഗങ്ങളുമായി അന്യനാട്ടിൽ
നിന്നും വരുന്ന പച്ചക്കറികളേ-
ക്കാൾ
മായമില്ല മന്ത്രമില്ലാ
നമ്മുടെ കൺമുന്നിൽ
വളരുന്ന പച്ചക്കറികൾ
എത്രയോ ജന്മങ്ങൾ
ജീവിക്കുവാനുള്ള
കരുത്ത് നമുക്കേകുന്നു.
 

അബാമ മോഹൻ
9B വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത