വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇനിയും വൈകിയില്ല

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ

ആദ്യാക്ഷരം കുറിച്ചാദ്യമായ്
ഞാനെഴുതിയ വാക്കാണമ്മ.
അറിയാത്തതെന്തെന്നു
ചൊല്ലിത്തരുന്നൊരു
അറിവിന്റെ നിറവാണമ്മ
ജീവിതപാതയിൽ
കൈപിടിച്ചുയർത്തുന്ന
വിജയമന്ത്രമാണമ്മ
അറിവെന്ന കടലിന്റെ
മറു തീരമറിയാനായ്
തുഴയാൻ പഠിപ്പിച്ചതമ്മ.
എന്നുമരികിൽ എന്തിനും കൂട്ടായ്
താങ്ങായി തണലായി അമ്മ
മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ.

ആദർശ് ആസാദ്
5E വാരം യുപി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത