എസ് എൻ ബി എസ് എസ് എൽ പി എസ് പുല്ലൂർ/അക്ഷരവൃക്ഷം/പ്രകൃതിയുടെ കോപം
പ്രകൃതിയുടെ കോപം ഒരിടത്തു് ഒരിടത്തു് ഒരു മനോഹരമായ ഗ്രാമമുണ്ടായിരുന്നു. അവിടെ ഒരുപാടു് മരങ്ങളും പാടവും ഉണ്ടായിരുന്നു. അവിടത്തെ ജനങ്ങൾ അധ്വാനികളായിരുന്നു. മഴയും വെയിലും അവർക്കു സന്തോഷമായിരുന്നു.അങ്ങനെയിരിക്കെ നഗരത്തിൽ നിന്ന് ഒരാൾ ഗ്രാമം സന്ദർശിക്കാൻ വന്നു. അയാൾക്ക് ആ ഗ്രാമം ഇഷ്ടപ്പെട്ടു. എങ്കിലും അയാൾ നഗരത്തെക്കുറിച്ചു അവിടത്തെ ജനങ്ങളോട് പറഞ്ഞു. നഗരത്തെ കുറിച്ച് കേട്ടതും അവർക്കതു സന്ദർശിക്കാൻ ആഗ്രഹം തോന്നി. അങ്ങനെ അവർ നഗരം സന്ദർശിക്കയുണ്ടായി. അവിടെ മരങ്ങളോ പാടങ്ങളോ ഉണ്ടായിരുന്നില്ല. പകരം കെട്ടിടങ്ങളും ഹോട്ടലുകളും ആണ് ഉണ്ടായിരുന്നത്. ഇത് കണ്ടതും തങ്ങളുടെ ഗ്രാമം അതുപോലെയാകണം എന്നവർ ആഗ്രഹിച്ചു.അങ്ങനെ അവിടത്തെ മരങ്ങൾ മനുഷ്യർ മുറിച്ചു. പാടങ്ങൾ നികത്തി കെട്ടിടങ്ങൾ പണിതു. അങ്ങനെ ആ ഗ്രാമം നഗരമായിത്തീർന്നു. മനുഷ്യരുടെ പ്രവർത്തി കണ്ടു പ്രകൃതി കോപിച്ചു. അങ്ങനെ അവിടെ ശക്തമായ മഴയും കാറ്റും വന്നു. അവിടെ എല്ലാം മഴയിൽ മുങ്ങി. അങ്ങനെ മനുഷ്യരുടെ എല്ലാം പോയി. അങ്ങനെ അഹങ്കാരികളായ മനുഷ്യർ ഒരു പാഠം പറിച്ചു.
ദേവനന്ദ എസ്.നായർ
|
IV B എസ്.എൻ.ബി.എസ്.സമാജം എൽ.പി.സ്കൂൾ പുല്ലൂർ ഇരിഞ്ഞാലക്കുട ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ