സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ
സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ | |
---|---|
വിലാസം | |
ചാലിൽ സെൻറ്.പീറ്റേഴ്സ്.യു.പി.സ്കൂൾ , 670102 | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 04902343850 |
കോഡുകൾ | |
സ്കൂൾ കോഡ് | 14255 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹെഡ്വിക് ബേബി |
അവസാനം തിരുത്തിയത് | |
18-04-2020 | 14255. |
ചരിത്രം
125 വർഷത്തെ പ്രവർത്തന പാരന്പര്യമുണ്ട് ചാലിൽ സെൻറ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്. മദ്രാസ് എലിമെൻററി സ്കൂൾ എന്ന നാമദേയത്തിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിൻറെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തിൽ പ്രവർത്തിച്ചിരുന്നവന്നിരുന്ന വിദ്യാലയത്തിൻറെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തിൽ പ്രവർത്തിചേചിരുന്നവരുടെ സേവനത്തിൻറെ പ്രത്യുപകാരമായി മദ്രാസ് ഗവൺമെൻറ് ഫണ്ട് അനുവദിച്ചു കൊടുത്തു. ഇറ്റാലിയൻ മിഷനറിയായ ഫാദർ ജോസഫ് ടഫറേൽ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തതാണ് ഇന്നു കാണുന്ന കെട്ടിടം. തീരദേശത്തിൻറെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ഉന്നമനത്തിനായി അർപ്പണ മനോഭാവത്തോടുകൂടി പ്രയത്നിച്ചതും പ്രവർത്തിച്ചതുമായ മാനേജർമാരെയും അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. കലാകായിക അക്കാദമിക സാംസ്കാരിക രംഗങ്ങളിൽ വിദ്യാലയം അന്നും ഇന്നും വിദ്യാലയം മികവ് പുലർത്തി വരുന്നു. ക്രിസ്ത്യൻ മാനേജ്മെൻറ് വിദ്യാലയമാണെങ്കിലും വിവിധ മതങ്ങളിൽപെട്ട ആളുകളെ ഒരു പോലെ പരിഗണിച്ചും സ്നേഹത്തിൻറെയും ഐക്യത്തിൻറെയും മുത്തുകൾ കോർത്തിണക്കാൻ അധ്യാപകരായും അനധ്യാപകരായും ധാരാളം പേർ ഈ വിദ്യാലയത്തിൻറെ സൽപ്പേരിനുവേണ്ടി അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തിച്ചിട്ടുണ്ട്. കായികരംഗങ്ങളിൽ പ്രവർത്തിച്ച രേവതി ടീച്ചറുടെ പ്രവർത്തനം പ്രശംസനീയമാണ്. ഫാ . ടോം അറക്കൽ കോർപ്പറേറ്റ് മാനേജറായിരുന്ന കാലഘട്ടത്തിൽ 1998 ൽ കണ്ണൂർ രൂപതയായി വിഭജിക്കപ്പെടുകയും റവ. ഫാദർ ജേക്കബ് ജോസ് കോർപ്പറേറ്റ് മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് റവ. ഫാ. മാർട്ടിൻ രായപ്പനും നിലവിൽ മോൺ. റവ. ക്ലാരൻസ് പാലിയത്ത് കോർപ്പറേറ്റ് മാനേജർ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. റവ. ഫാ. ജോർജ്ജ് വെള്ളൂരാറ്റിൽ , റവ. ഫാ. ജോർജ്ജ് പൈനാടത്ത് , റവ. ഷാജു ആൻറണി എന്നിവർ വിദ്യാലയത്തിൻറെ ലോക്കൽ മാനേജർ സ്ഥാനം അടുത്ത കാലങ്ങളിലായി നിറവേറ്റിയവരാണ്. നിലവിൽ റവ. ഫാ. ആൻറണി ഫ്രാൻസിസ് ലോക്കൽ മാനേജറായി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
1. അക്ഷരപ്പൂമഴ - മലയാളം അക്ഷരം ഉറപ്പിക്കാൻ 2. ഭാഷ, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് സ്പെഷ്യൽ കോച്ചിംഗ്
മാനേജ്‌മെന്റ്
കണ്ണൂർ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി, കണ്ണൂർ. കോർപ്പറേറ്റ് മാനേജർ - മോൺ. ക്ലാരൻസ് പാലിയത്ത്
മുൻസാരഥികൾ
ഇ. വൈ. ജോർജ് പൗലോസ് ജേക്കബ് സാർ ജോസഫ് സാർ പ്രദീപൻ സാർ ജോസഫ് ഇ. ജെ. ബിയാട്രിസ് മേരി ഹെഡ്വിക് ബേബി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ, |
വിശദമായ റൂട്ട് മാപ്പ് താഴെ.. {{#multimaps: 11.740045, 75.495780 | width=700px | zoom=15 }} |