എസ്. ബി. എസ്. ഓലശ്ശേരി/അക്ഷരവൃക്ഷം/ഇനിയും എന്തിനീ ക്രൂരത
ഇനിയും എന്തിനീ ക്രൂരത
ആരോഗ്യം മനുഷ്യന്റെ സമ്പത്താണ്.രോഗത്തിനല്ല രോഗം വരാതിരിക്കാനാണ് നാം ചികിത്സിക്കേണ്ടത്.പരിസര ശുചിത്വവും, വൃത്തിയില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം.നാം വസിക്കുന്നചുറ്റുപാട് അല്ലെങ്കിൽ പരിസ്ഥിതിയെ സാരമായി ബാധിക്കുന്ന എന്തുും സമൂഹത്തെയും ബാധിക്കുന്നു. പരിസ്ഥിതിയുടെ നില നിൽപ്പിനെ സാരമായി ബാധിക്കുന്ന പലതും മനുഷ്യൻ വരുത്തിവച്ച വിനകളാണ്.ബുദ്ധിയുള്ള മനുഷ്യൻ ദുഷ്ടലാക്കോടെ ചെയ്ത പ്രവർത്തികളുടെ അനന്തരഫലങ്ങളാണ് ഇന്ന് പരിസ്ഥിതി നേരിടുന്ന ഭീഷണികൾ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം
ഇങ്ങനെ പ്രകൃതിയെ മറികടന്നുകൊണ്ടുള്ള മനുഷ്യന്റെ ക്രൂരതകൾ മാനവരാശിയുടെ നിലനിൽപിനു തന്നെ വെല്ലുവിളിയാവുകയാണ്. പ്രകൃതിയുടെ സ്വാഭാവികത ഒരു പരിധി വരെ നിലനിർത്തി കൊണ്ടു മാത്രമേ മനുഷ്യ ജീവിതംസാധ്യമാവുകയുള്ളൂ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു വശത്ത് ശാസ്ത്രത്തിന്റേയും പുരോഗതിയുടേയും കാലചക്രങ്ങൾ അതിവേഗത്തിൽ പായുമ്പോൾ മറുവശത്ത് നമ്മെ ഇനിയും കാത്തിരിക്കുന്നത് ഏറെ ദുരന്തങ്ങളാണ്. ഭൂമിയിലെ സർവ്വ ചരാചരങ്ങൾക്കും ആധാരമായ ഓരോന്നും മലിനപ്പെടുകയും ഇല്ലാതാവുകയും ചെയ്യുമ്പോൾ, മാനവരാശിയുടെ ഇഴ ചേർന്ന കണ്ണികൾ പലതും ഖണ്ഡിക്കപ്പെടുന്നു. പ്രകൃതിയും മനുഷ്യനും ഒന്നായിരുന്നൊരു കാലം നമുക്കുണ്ടായിരുന്നു എന്ന് ചിലരെങ്കിലും അവകാശപ്പെടുമ്പോൾ, ഒരു പക്ഷേ ഇന്നത്തെ തലമുറ അവയ്ക്ക് പഴങ്കഥയുടെ പേരു നൽകി പുച്ഛിച്ച് തള്ളും. എന്നാൽ ഈ ജനതക്ക് ഉണർവ്വിന്റെ, തിരിച്ചറിവിന്റെ, വെളിച്ചം പരത്തുകയാണ് ഓരോ പ്രകൃതി ദുരന്തങ്ങളും. അതുകൊണ്ട് തിരിച്ചറിവിൽ നിന്നും നമുക്കൊരുമിച്ച് ഉണരാം ....... കൈകോർക്കാം ...... പഴങ്കഥ പാട്ടിലെ പരിപാവനമായ പ്രകൃതിയിലേക്ക് .... |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചിറ്റൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം