ഗവ. യു പി എസ് കൊഞ്ചിറവിള/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമുക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് പ്രകൃതി. വായു, വെള്ളം, മണ്ണ്, ആകാശം മലനിരകൾ, പുഴ, ജീവജാലങ്ങൾ എന്നിങ്ങനെ മനുഷ്യന്റെ നിലനിൽപ്പിനും സമാധാനപരമായ ജീവിതത്തിനും വേണ്ടി ഉള്ളതെല്ലാം പ്രകൃതി നൽകുന്നു. മികച്ച കാലാവസ്ഥയും നല്ല മഴയും മനുഷ്യന്റെ നിലനിൽപ്പിനെത്തന്നെ സ്വാധീനിക്കുന്ന അടിസ്ഥാന ഘടകങ്ങളാണ്. പ്രകൃതി വിഭവങ്ങളെ ആസ്വദിക്കുന്നതോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.മണ്ണും ജലവും പുഴകളും കാടുകളും മലിനമാക്കാതെ സംരക്ഷിച്ചു പോകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കേണ്ടതും സംരക്ഷണ ചുമതല ഏറ്റെടുക്കേണ്ടതും, പ്രകൃതിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ മനുഷ്യർ തന്നെയാണ്. അതിനു വേണ്ടി ആകണം നമ്മുടെ പ്രവർത്തനം. വനനശീകരണത്തിനും വായു ജല നശീകരണത്തിനും എതിരെ ഉയരുവാൻ കരുത്തുറ്റതാവണം നമ്മുടെ ശബ്ദം. നാമിന്ന് കാണിക്കുന്ന ഒരു ചെറുകരുതലാണ് പിന്നീട് നമുക്ക് തന്നെ തണലാകുന്നത്, പ്രകൃതി ദുരന്തങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ശക്തമായ കരങ്ങളാകുന്നത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ