നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രളയം നിലയ്കാതിരുന്നെങ്കിൽ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രളയം നിലയ്കാതിരുന്നെങ്കിൽ

വെള്ളത്തിൽ നിന്നും,
കൈപിടിച്ചുയർത്തിയവന്റെ
ജാതി ചോദിച്ചില്ല...
തോണി തുഴഞ്ഞവന്റെ
മതം അന്വേഷിച്ചില്ല.
ഒരു പാത്രത്തിൽ- ഉണ്ടുകഴിഞ്ഞപ്പോൾ-
മറുവശത്തുള്ളവന്റെ-
കൊടിയുടെ നിറം നോക്കിയില്ല.
മനുഷ്വത്വം- കുത്തിയൊലിച്ച്-
ആചാരമതിൽ- തകർത്തപ്പോൾ ,
ഞാൻ അറിവില്ലാതെ പറഞ്ഞുപോകുന്നു,
" പ്രളയം നിലയ്കാതിരുന്നെങ്കിൽ"
 

അനന്തു. വി.എസ്.
8 A നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത