ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ ദിനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഡൗൺ ദിനങ്ങൾ

കേരളീയർക്ക് പൊതുവെ ശീലമില്ലാത്ത ഒന്നാണ് വീട്ടിൽ അടച്ചു പൂട്ടി ഇരിക്കുന്നത്. പക്ഷെ, ലോകമെമ്പാടും കൊറോണ എന്ന വില്ലൻ രംഗ പ്രവേശം നടത്തിയതോടെ എല്ലാവരും വീട്ടിനുള്ളിൽ ഇരിപ്പായി. പതിവില്ലാത്ത ശീലങ്ങളായി.ദിവസവും 20 സെക്കൻ്റ് ആൽക്കഹോൾ ബെയ്സ് ഹാൻ്റ് സാനിറ്റൈസർ ഉപയോഗിച്ച് നിരവധി തവണ കൈ കഴുകൽ ശീലിച്ചു. എന്നാലും നമ്മുടെ കൂട്ടത്തിൽ സർക്കാർ നിർദേശങ്ങൾ അനുസരിക്കാത്ത ഒട്ടനവധി പേരുണ്ട്. കൊറോണ വൈറസ് ലോകം മുഴുവൻ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. കൊറോണയുടെ കടന്നു കയറ്റം ഒട്ടനവധി നിരപരാധികളുടെ ജീവനെടുത്തു. നമ്മൾ ഒരാളുടെ അശ്രദ്ധമതി കൊറോണ എന്ന വില്ലൻ പടർന്നു പിടിക്കാൻ.നമ്മൾ ഓരോരുത്തരും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ കൊറോണ എന്ന മഹാവ്യാധിയെ നമുക്ക് അകറ്റാം. കൃത്യമായി അകലം പാലിക്കുന്നതിലൂടെയും പുറത്തു പോയാൽ കൈ നന്നായി കഴുകയും ചെയ്യുന്നതിലൂടെ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന കണ്ണി നമുക്ക് മുറിക്കാം. വാക്സിനോ മരുന്നോ കണ്ടു പിടിക്കാത്ത ഈ വ്യാധിയെ പ്രതിരോധത്തിലൂടെ മാത്രമേ നമുക്ക് മറികടക്കാനാവൂ.ലോകത്തിലെ നമ്പർ വൺ രാജ്യങ്ങൾക്ക് പോലും ഈ വ്യാധിയെ നേരിടാൻ കഴിയുന്നില്ല. ഭൂമിയുടെ സമ്പൂർണ ആധിപത്യം കൊറോണയുടെ കയ്യിലാണ്. ഈ മഹാവ്യാധിയെ ഇല്ലാതാക്കാൻ നമുക്ക് ഓരോരുത്തർക്കും പൊരുതാം. നാളെ ഒന്നിക്കാനായി ഇന്ന് നമുക്ക് അകലം പാലിക്കാം.

ആദിത്യ കെ.എ
9 ബി ബി.വി.എച്ച്.എസ്.എസ്.നായരമ്പലം
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - DEV തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം