Schoolwiki സംരംഭത്തിൽ നിന്ന്
ഇങ്ങനെയും ഒരു ലോക്ഡൗൺ കാലം
ചായ കുടിക്കാനിരുന്ന അനിയത്തിയെ ഒന്നു നുള്ളി .കളി കാര്യമായി.അവൾ ഉച്ഛത്തിൽ കരഞ്ഞു.
ഒാ.. രാവിലെ തന്നെ തുടങ്ങിയോ
അമ്മക്കല്ലെങ്കിലും അവളെ അടിക്കുമ്പൾ ഭയങ്കരചൂടാവലാ
ഒരടിവച്ചുതരും ഞാ൯....എന്തേലും പണിയെടുത്ത് നിനക്ക് എന്നെ സഹായിച്ചൂടേ...
എനിക്ക് വേറെ എന്തക്കെയോ പണിയുണ്ട് എന്ന് പറഞ്ഞ് ഒരു പാത്രത്തിൽ വെള്ളമെടുത്ത് ശ്രേയ മുറ്റത്തേക്കിറങ്ങി.പേരമരത്തിൽ തൂക്കിയിട്ടു.
എന്തിനാ മോളേ..അത് അവിടെ തൂക്കിയിടുന്നേ
മുത്തശ്ശീ.... വേനൽക്കാലമല്ലേ...പക്ഷികൾക്കിത്തിരി വെള്ളംകൊടുത്തതാ....
ഇങ്ങനെയാവണം കുട്ട്യോള്.... എല്ലാവരോടും സ്നേഹമുള്ളവര്.... പാത്രത്തെ തിരിഞ്ഞ് നോക്കി ശ്രേയ നടന്നു..
ഇനിയെന്ത് ചെയ്യും......
എെഡിയ....എനി കുറച്ച് ച്ചെടികൾ നട്ടാലോ...?
ശ്രേയ ഓടി അടുക്കളയിൽ പോയി പഴയ ചട്ടികളും തട്ടിൻപുറത്ത് നിന്ന് പഴയ പ്ളാസ്റ്റിക് പാത്രങ്ങളും എടുത്ത് മണ്ണും വളവും ചകിരിച്ചോറും നിറച്ചു.
അതുകണ്ടപ്പോൾ വീട്ടിലെ എല്ലാവർക്കും ഉത്സാഹമായി.
ഫ്രിഡ്ജിൽ നിന്ന് തക്കാളിയുടെയും പച്ചമുളകിൻെറയും കുരു എടുക്കുന്നതുകണ്ടപ്പോൾ അമ്മ പറഞ്ഞു ഇനിയും കുറേ വിത്തുകൾഉണ്ടാകുമല്ലോ നമ്മുടെ വീട്ടിൽ തന്നെ. അമ്മ തന്നെ കുറേ വിത്തുകൾ എടുത്തു തന്നു.പയർ, കക്കിരി,വെള്ളരി,വെണ്ട ഇവയെല്ലാം നട്ടു.
അപ്പോൾ അച്ഛ൯ പറഞ്ഞു .കൃഷിഭവനിൽ നിന്നും നല്ലയിനം വിത്തുകൾ കിട്ടും
മോൾക്ക് വേണമെങ്കിൽ നമുക്ക് എങ്ങനെയെങ്കിലും വിത്തുകൾ ഇവിടെ എത്തിക്കാം
എങ്ങനെയാണച്ഛാ.. ഈ ലോക്ഡൗണിൽ നമ്മൾ കൃഷിഭവനിൽ പോവുക
പാൽക്കാര൯ ഗോപാലേട്ടൻെറ വീട് കൃഷിഭവ൯െറ അടുത്താണ്.കൃഷി ഒാഫീസർ അരുൺ അച്ഛ൯െറ അടുത്ത ഫ്രണ്ട് അല്ലേ.അവനോട് പറഞ്ഞാൽ ഗോപാലേട്ടൻെറകയ്യിൽ കൊടുത്തുവിടും. അങ്ങനെ നമ്മൾക്ക് കുറെ ചീര,വെണ്ട,വാഴക്കന്ന് അങ്ങനെ കുറേ സാധനങ്ങൾ കിട്ടി.അത് നടേണ്ട രീതി അരുണേട്ട൯ വാട്സ്അപ്പിലൂടെ അയച്ചു തന്നു.നമ്മൾ നട്ടു.ഇപ്പോൾ മുഴുവ൯ സമയവും എനിക്കും അനിയത്തിക്കും കൃഷിയാണ് ജോലി.ഈ ലോക്ഡൗൺ നമ്മളെ പഴയകാല ജീവിതത്തിലേക്കുള്ള പോക്ക്ആകട്ടെ.....
STAY HOME
STAY SAFE...
ഷമ്മ കെ.പി
|
7A പട്ടുവം യു പി സ്കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
|