തിരുമംഗലം യു.പി.എസ്/അക്ഷരവൃക്ഷം/കരുതാം ഇവർക്കും കൂടി

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതാം ഇവർക്കും കൂടി
മഞ്ഞണി ഗ്രാമത്തിലെ ഒരു കൊച്ചു കുടിലിലാണ് മണിക്കുട്ടിയും അമ്മയും താമസിക്കുന്നത്. ചുറ്റും മലകളും പുഴകളും ഉളള മനോഹരമായ ഗ്രാമം. വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്. പെട്ടെന്നാണ് കൊറോണ എന്ന രോഗം വന്നത്. ആ നാടാകെ ഭീതിയിലായി. മണിക്കുട്ടിയും അമ്മയും വീട്ടിൽ തന്നെ ഇരിപ്പായി.


                      ഒരു ദിവസം മണിക്കുട്ടി  ഉറക്കമുണർന്ന് നോക്കുമ്പോൾ മുറ്റത്തിതാ കുറെ വെള്ളം  നിറച്ച പാത്രങ്ങളും  ഭക്ഷണവും. മണിക്കുട്ടി വളരെ  ആകാംക്ഷയോടെ അമ്മയോട് ചോദിച്ചു. ഇത് എന്തിനാണമ്മേ, അമ്മ പറഞ്ഞു. കൊറോണ വൈറസ് മൂലം വിഷമം അനുഭവിക്കുന്നത് നമ്മൾ മാത്രമല്ല. നമ്മുടെ ചുറ്രുമുള്ള  ജീവജാലങ്ങളും കൂടിയാണ്. ഇത് അവർക്ക് വേണ്ടിയാണ്. ശരിയാണ് അമ്മ പറഞ്ഞത്. നമ്മുടെ ജീവൻ പോലെ നമ്മുടെ ചുറ്റുമുള്ള  പക്ഷിമൃഗാദികളുടെ ജീവൻ രക്ഷിക്കേണ്ട  ചുമതലയും നമുക്കുണ്ട് എന്ന് ടീച്ചർ  പറഞ്ഞു തന്നീട്ടുണ്ട്. പക്ഷികളും മറ്റും ഭക്ഷണം കഴിക്കുന്നത് കണ്ട് വളരെ സന്തോഷത്തോടെ മണിക്കുട്ടിയും അമ്മയും വീടിനുള്ളിലേക്ക് കയറിപ്പോയി.



അനയ് എൻ ജി
4A തിരുമംഗലം യു.പി.എസ് ഏങ്ങണ്ടിയൂർ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ