ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/രോഗ പ്രതിരോധ ശേഷി

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗ പ്രതിരോധ ശേഷി | color= 5 }} <p> നാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗ പ്രതിരോധ ശേഷി

നാം ഇന്ന് ജീവിക്കുന്നത് മലിനമായി കൊണ്ടിരിക്കുന്ന ഭൂമിയിലാണ്. നമ്മെ നിരന്തരം രോഗാണുക്കൾ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നമുക്ക് അസുഖം വരാത്തതിന് കാരണം നമ്മുടെ രോഗ പ്രതിരോധശേഷിയാണ് ആ രോഗ പ്രതിരോധശേഷി നിലനിർത്തണമെങ്കിൽ ചിട്ടയായ ആരോഗ്യ ശീലങ്ങൾ പാലിക്കണം. ധാരാളം വെള്ളം കുടിക്കുന്നതിലൂടെ യും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിലൂടേയും മെച്ചപ്പെട്ട ആരോഗ്യസ്ഥിതി കൈവരിക്കാൻ കഴിയും ഇന്നത്തെ തലമുറക്ക് വേണ്ടത് ഫാസ്റ്റ്ഫുഡും കോളകൾ പോലുള്ള പാനീയങ്ങളും മാണ്. അതു കൊണ്ട് തന്നെ പ്രമേഹം കൊളസ്ട്രോൾ മുതലായ അസുഖങ്ങൾ കൊച്ചു കുഞ്ഞുങ്ങളെ പോലും വേട്ടയാടി കൊണ്ടിരിക്കുന്നു. നല്ല ഭക്ഷണവും ചിട്ടയായ ജീവിതരീതിയും വ്യായാമവും രോഗപ്രതിരോധശേഷി കൂട്ടും. പ്രകൃതിയോടിണങ്ങി ജീവിച്ചാൽ ഒരു പരിധി വരെ പല അസുഖങ്ങളേയും മാറ്റി നിർത്താനാകും. നല്ല ആരോഗ്യ ശീലങ്ങൾ പാലിക്കൂ അസുഖങ്ങളിൽ നിന്ന് രക്ഷ നേടൂ

മുഹമ്മദ് സയാൻ. കെ
5 C ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം