എസ്സ് വി യു പി എസ്സ് പുലിയൂർക്കോണം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42457 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <center> <poem> (ഈണം:-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

(ഈണം:- മാവേലി നാടുവാണീടും കാലം)
കോവിഡിൻ ഭീതി പരക്കും കാലം
മാനവരെല്ലാരുമൊന്നു പോലെ
ബാങ്കില്ല സ്കൂളില്ല ഓഫീസില്ല
റോഡിലൊരേടത്തു - മാളുമില്ല
കല്ല്യാണമില്ല ചടങ്ങു മാത്രം
പള്ളിയുമില്ല പതിവുപോലെ
 ചന്തയുമില്ല കടയുമില്ല
കൊറോണയെന്നൊരു പേരു മാത്രം
മാലോകർക്കെല്ലാം മരണഭീതി
വീട്ടിലിരിക്കണമോർത്തുകൊൾക
 സോപ്പിട്ടു കൈ കഴുകിക്കൊണ്ടീ
 വൈറസുമായി പൊരുതി നില്ക്കാം
മാസക് ധരിക്കേണം പുറത്തിറങ്ങാൻ
ആവശ്യമില്ലാതിറങ്ങ വേണ്ട
കൈ കൊടുക്കേണ്ട പുണർക വേണ്ട
പോകേണ്ട ചെല്ലേണ്ട ആൾക്കൂട്ടത്തിൽ
സർക്കാരിൻ നിർദ്ദേശമനുസരിക്കാം
 നാടുകടത്താ മീ - വൈറസിനെ
ഡോക്ടർമാർ നഴ്സുമാർ മറ്റുള്ളോരേം
നന്നായ് നമിച്ചീടാം നന്ദിയോടെ
പോലീസുകാർക്കും നമുക്കു നൽകാം
ആദരവോടൊരു ബിഗ് സല്യൂട്ട്
ഓടിക്കാം ഓടിക്കാം നമ്മൾക്കൊന്നായ്
നാട്ടിൽ നിന്നീയൊരു വൈറസിനെ

അനന്ദപത്മനാഭൻ
6 A എസ്.വി.യു.പി.എസ് പുലിയൂർക്കോണം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത