വാണീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കവിത 1

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13385 (സംവാദം | സംഭാവനകൾ) ('{{BoxTop |തലക്കെട്ട് = നിനക്കെതിരെ |color = 1 }} <center><poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിനക്കെതിരെ

കൊറോണേ നീ ഓർക്കുക
നിനക്കെതിരെ പോരാടാൻ
ഞങ്ങൾക്കിവിടെ ഉണ്ട് നന്മയുടെ -
കരങ്ങളുള്ള ദൈവ സന്തതികൾ
ഡോക്റ്റർ എന്നും നേഴ്സ് എന്നും
ഞങ്ങൾ വിളിക്കുന്ന ദൈവ സന്തതികൾ
ഡോക്റ്റർമാർ ഞങ്ങളുടെ ദൈവങ്ങളാണ്
നഴ്സ്മാർ ഭൂമിയിലെ മാലാഖമാരും .
ആ കരങ്ങളിൽ ഞങ്ങൾ സുരക്ഷിതരാണ് .
മതിലുകൾ കെട്ടി കാവൽ നിൽക്കുന്നുണ്ട്
നിനക്കെതിരെ എതിരാളികളായി
ധീരൻമാരായ പോലീസുകാർ.
ഭയക്കണം നീ അതിനൊത്ത്
ധൃഢമായ മനുഷ്യ നിർമ്മിത ചങ്ങലയെ .
ഒരുമയുടെ ചങ്ങലയെ .
നീ നിന്റെ വേട്ട അവസാനിപ്പിക്കേണ്ട -
സമയം എത്തിക്കഴിഞ്ഞു .
നിന്റെ അന്ത്യത്തിലാണ് ഞങ്ങളുടെ വിജയം .
ആ വിജയത്തിൽ വീണ്ടെടുക്കും
ഞങ്ങളുടെ ഓരോ നഷ്ടങ്ങളും .
ഇനിയും നീ ഞങ്ങൾക്കെതിരെയെങ്കിൽ
സ്നേഹം എന്ന ആയുധമേന്തി .
സൈനികരായി നിലകൊള്ളും ഞങ്ങളിവിടെ .
എതിർത്തു തോൽപ്പിക്കാനാവില്ല
ഞങ്ങളുടെ ഈ സൈനിക പടയെ .
കൊറോണേ നീ ഓർക്കുക
നിനക്കെതിരെ യുദ്ധ കാഹളം മുഴങ്ങിയിരിക്കുന്നു .
കാത്തിരുന്നോളൂ നീ , നിന്റെ അന്ത്യത്തിനായി .

ഹർഷ . പി
7A വാണീവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത