എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അക്ഷരവൃക്ഷം/സുന്ദര ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സുന്ദര ഗ്രാമം

ഒരു മനോഹരമായ ഗ്രാമം. പച്ച പാടങ്ങൾ. ഏവരുടെയും മനസ്സിനെ കുളിർപ്പിക്കുന്നു. ഗ്രാമത്തിലെ നീല നദി ഗ്രാമത്തിൻറെ ഭംഗി കൂട്ടുന്നു. മനോഹരമായ കൊച്ചുവളത്തിൽ തുഴഞ്ഞ് അക്കരെ എത്തുന്ന ആളുകൾ. കാലവണ്ടികളും, തെങ്ങുകളും, കൊച്ചുവീടുകളും കൊണ്ട് ആ ഗ്രാമം വളരെ ഭംഗിയാണ്. മരത്തിന് തൊട്ടപ്പുറത്തുള്ള വീടാണ് എന്റേത്. ഓരോ ദിവസം തോറും ഗ്രാമത്തിന്റെ ഭംഗി കൂടുകയാണ്. എന്റെ വീടിന്റെ അപ്പുറമുള്ള പാടമാണ് രാമുചേട്ടന്റെ പാടം. ഞാനും ആ പാടത്തു പോകാറുണ്ട്. എന്റ്റെ വീടിൻറെ മുൻപിലുള്ള കൊച്ചുവഴിയിലൂടെ ആണ്‌ ഞാൻ എന്നും സ്കൂളിൽ പോകുന്നത്. സ്കൂളിൽ നിന്ന് വന്ന് നീല നദിയിൽ കുളിക്കുമ്പോൾ എന്തു തണുപ്പാണെന്ന് അറിയാമോ? ചെറിയ മലനിരകൾ തലോടി വരുന്ന കാറ്റിൽ നെൽകതിരുകൾ ചാഞ്ചാടുമ്പോൾ ഞാനും അതിനൊപ്പം കളിക്കും. അത്രക്കും ഭംഗിയേറിയതും മനോഹരവുമാണ് എന്റെ ഗ്രാമം.


അക്സാ ബി എസ്
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ