ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി
നമ്മുടെ ഭൂമി
ഭൂമിയിൽ എല്ലാവരും തുല്യരാണ്. മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും വൃക്ഷങ്ങൾക്കും പക്ഷികൾക്കുമെല്ലാം ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട്. എന്നാൽ മനുഷ്യന്റെ പല പ്രവർത്തികളും ഭൂമിയെ നശിപ്പിക്കുന്നു. മനുഷ്യൻ മറ്റു മൃഗങ്ങളെ കൊല്ലുന്നു, മരങ്ങൾ വെട്ടുന്നു, കാടു വെട്ടി നശിപ്പിക്കുന്നു. മനോഹരമായ തോടുകളും പുഴകളും കുളങ്ങളുമെല്ലാം നശിപ്പിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ ഭൂമിയിൽ മനുഷ്യന് ആപത്തുകൾ ഉണ്ടാകുന്നു. പ്രളയവും ഭൂമികുലുക്കവും മണ്ണൊലിപ്പും ഉണ്ടാകുമ്പോൾ ധാരാളം ആളുകൾ മരിക്കുന്നു. ഇപ്പോൾ കൊറോണ എന്ന പകർച്ചവ്യാധി കാരണം ലോകം മുഴുവൻ ആളുകൾ മരിക്കുന്നു. ഇങ്ങനെയുള്ള പകർച്ചവ്യാധികളെ തടയാൻ നമുക്ക് കഴിയണം. നമ്മുടെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. പുഴ, കിണർ, കുളമെല്ലാം ശുചിയായി സൂക്ഷിക്കണം. ഈച്ച, കൊതു കീടങ്ങളെ തുരത്തിടേണം. പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയരുത്. വീടും പരിസരവും, പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷികണം. പരിസരശുചിത്വം പാലിക്കുന്നതിനൊപ്പം നല്ല ആഹാര ശീലങ്ങളു ഉണ്ടാകണം. കൃത്യസമയങ്ങളിൽ മാത്രം ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. ആഹാരത്തിനു മുൻപ് കൈ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ആഹാരം നന്നായി ചവച്ചരച്ചു കഴിക്കണം. ബേക്കറി പലഹാരങ്ങൾ അമിതമായി കഴിക്കരുത്. നല്ല ആഹാര ശീലത്തിലൂടെ നല്ല ആരോഗ്യം ലഭിക്കും. പരിസര ശുചിത്വവും നല്ല ആഹാര ശീലങ്ങളും ഉണ്ടാകുമ്പോൾ രോഗങ്ങളെ തടയുവാൻ കഴിയും.അങ്ങനെ ഈ ഭൂമിയിൽ എല്ലാപേർക്കും ആരോഗ്യത്തോടെ ജീവിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ