ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/അക്ഷരവൃക്ഷം/ഹായ് പുതു അദ്ധൃാനവ൪ഷം

Schoolwiki സംരംഭത്തിൽ നിന്ന്
ഹായ് പുതു അദ്ധ്യയന വർഷം

പുതൂ അദ്ധ്യയന വർഷം വന്നെത്തൂമ്പോൾ
ചില കാര്യങ്ങൾ ഓർത്തീടാം
നല്ലവരാകാം നല്ലതു ചെയ്യാം
നന്മനിറഞ്ഞവരായീടാം
പുതു അദ്ധ്യയന വർഷത്തിൽ പുതിയ തുടക്കം
നന്മകളൊത്തിരി ചെയ്തീടാം
അറിവുകൾ നേടാം അറിഞ്ഞു വളരാം
അലിവു നിറഞ്ഞവരായീടാം
അച്ഛനുമമ്മയും ചൊല്ലും വാക്കുകൾ
കേട്ടു വളർന്നു വലുതാകാം
അറിവുകൾ ചൊരിയും അദ്ധ്യാപകരുടെ
വാക്കിനു വിലയും നൽകീടാം

ജസീല എം
6 ബി ഗവ.എച്ച് എസ് എസ് ബാലരാമപുരം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത