തോലമ്പ്ര യു പി എസ്‍/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകം ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ മഹാമാരിയെയാണ് നമ്മൾ ഇപ്പോൾ നേരിടുന്നത്. മനുഷ്യന് വീട്ടിൽ ഇരുന്ന് കൊണ്ട് ലോകത്തെ രക്ഷിക്കാൻ കിട്ടിയ അവസരം. ഈ അവസരം നാം ഫലപ്രദമായി വിനിയോഗിക്കണം. അധികാരികളുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം ഈ മഹാമാരിയെ തുരത്താൻ. ഇത് നമ്മുടെ കടമയാണ്.
ഈ അസുഖത്തെ നേരിടാൻ ആരോഗ്യ വിദഗ്ദ്ദർ ദിവസേന നമുക്ക് പല നിർദ്ദേശങ്ങളും തരുന്നു അതിൽ പ്രധാനപ്പെട്ടതാണ് വ്യക്തി ശുചിത്വം.വ്യക്തിശുചിത്വവും സാമൂഹിക അകലവുമാണ് കോവിഡ് 19 തി നെതിരെ പോരാടാൻ നമ്മുടെ കയ്യിലുള്ള ആയുധങ്ങൾ. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ നാം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.അനാവശ്യമായി മൂക്കിലും വായിലും കണ്ണിലും സ്പർശിക്കരുത്. തുമ്മുമ്പോഴും... ചുമക്കുമ്പോഴും... തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ഇതൊക്കെയാണ് നാം പാലിക്കേണ്ട കാര്യങ്ങൾ. ആരോഗ്യവും ശുചിത്വവും ഉള്ള ശരീരത്തിന് രോഗാണുക്കളെ നേരിടാനുള്ള കഴിവും ഉണ്ടാവും.
വ്യക്തി ശുചിത്വത്തോടൊപ്പം തന്നെ നാം ഉറപ്പാക്കേണ്ട ഒന്നാണ് സാമൂഹിക ശുചിത്വം.അതായത് വൃത്തിയില്ലാത്ത അന്തരീക്ഷത്തിൽ രോഗവ്യാപനം പെട്ടന്ന് സാധ്യമാകുന്നു. അതിനാൽ അന്തരീക്ഷം എന്നും രോഗാണുവിമുക്തമായിരിക്കണം.
നമുക്ക് കിട്ടുന്ന ഈ ദിനങ്ങൾ വെറുതെ പാഴാക്കാതെ പല പുതിയ കാര്യങ്ങളും ചെയ്യാൻ ശ്രമിക്കുക. വീടും പരിസരവും വൃത്തിയാക്കുക കുറെ പുസ്തകങ്ങൾ വായിക്കുവാൻ ശ്രമിക്കുക.
വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുക്ക് ലോകത്തെ സംരക്ഷിക്കാം....
സാങ്കേതിക പരിശോധന - supriya തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം