ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
ലോകം ഇപ്പോൾ വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുകയാണ്.കോവിഡ് 19 എന്ന വൈറസ് മഹാമാരി പോലെ ആയിരിക്കുകയാണ്. വൈറസ് ഉത്ഭവിച്ച് മാസങ്ങൽ കഴിഞ്ഞെങ്കിലും അതിന് ഒരു പ്രതിവിധി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് ആശങ്കാജനകമായ കാര്യമാണ്. ഈ ഘട്ടത്തിൽ നാം ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് ആരോഗ്യപ്രവർത്തകരേയാണ്. അവർ സ്വന്തം ജീവൻ പണയം വച്ചാണ് നാടിന് വേണ്ടി പരിശ്രമിക്കുന്നത്. ഈ സമയം നമ്മൾ ഏറ്റവും കൂടുതൽ ആദരിക്കേണ്ടത് നിപ്പ എന്ന വൈറസിനെതിരേയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ലിനി എന്ന നഴ്സിനേയാണ്. ഇപ്പോൾ കോവിഡ് 19 ന് എതിരായുള്ളപ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായ അനേകം ആരോഗ്യപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞു. നമ്മൾ കുടുംബത്തോടൊപ്പം സുരക്ഷിതരായി വീട്ടിൽ ഇരിക്കുമ്പോഴും വീടുകളിൽ പോലും പോകാനാകാതെ ആശുപത്രികളിൽ ഇരുന്ന് സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെ രോഗികളെ ശുശ്രൂഷിക്കുന്നവരെ എത്ര തന്നെ അനുമോദിച്ചാലും മതിയാവില്ല. ഈ മഹാമാരിയ്‌ക്കെതിരേയുള്ള പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അവരെടൊപ്പം നമുക്കും പങ്ക് ചേരാം. |