സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയെ ഓർക്കുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയെ ഓർക്കുമ്പോൾ

 കൊറോണയെ ഓർക്കുമ്പോൾ

ജീവിതമാകുന്ന മഹാസാഗരത്തിൽ
 ഭീതിയാഴ്ത്തുന്നൊരു സുനാമിയായി വന്നു നീ ......
ജാതിയില്ല മതമില്ല ധനികനെന്നില്ല
ദരിദ്രനെന്നില്ല അതിർത്തിയൊന്നുമില്ലാതെ
പേടിസ്വപ്നമായി മഹാ വിപത്തായി മാറി നീ ....
ആകാശത്തിനു കീഴെ നീവിലസുമ്പോൾ
പേടിച്ചു വിരണ്ടു പോയ്മാനവരേവരും
നാം ഭീതിയിലാഴ്ത്തിയ നാളുകളിൽ
ഒന്നിച്ചൊന്നായ് പൊരുതാൻ പഠിച്ചു
കൂട്ടിലടയ്ക്കപ്പെട്ടവരുടെ വേദനയറിഞ്ഞു
സ്വാതന്ത്ര്യത്തിൻ വിലയറിഞ്ഞു
പുറംലോകം കാണാതെ
അകക്കണ്ണിൽ വിലയറിഞ്ഞ പുറംവേലിക്കപ്പുറം
മാറ്റുവിൻ ചട്ടങ്ങളെന്നോർമ്മപ്പെടുത്തലായ്
അനാവശ്യങ്ങളേതെന്നറിയാൻ പഠിച്ചു ഏവരും
മാനവരുടെ നോവെന്തെന്നറിഞ്ഞു.
 സഹജീവിക്കായ് കത്തിയെരിയുവാൻ
ദൈവസാമീപ്യരായിമാറിയ സേവകരും
പ്രകൃതിചൂഷണമില്ലാതെ വായു മലിനമാകാതെ
 ജീവി വർഗ്ഗത്തിന് സഞ്ചാരസ്വാതന്ത്ര്യമേകി
ആഗ്രഹങ്ങളാതുക്കാൻ പഠിച്ച മാനവൻ
വെടിഞ്ഞല്ലോ സ്വാർത്ഥ താൽപര്യം
അറിഞ്ഞല്ലോ അന്യന്റെ നൊമ്പരം
കെട്ടിപ്പടുത്തല്ലോ
കൂട്ടു സ്നേഹം
ഓർത്തല്ലോ ജീവന്റെവില
ഒന്നിച്ചല്ലോ രോഗവിമുക്തിക്കായ് നമ ശിരസ്കരാകാം ദൈവത്തിനു മുൻമ്പിൽ
തുരത്താം കൊറോണ എന്ന വിപത്തിനെ
നന്ദി -
ആയിരങ്ങൾ മരണമടഞ്ഞങ്കിലും ഓർമ്മപ്പെടുത്തലായ് യുഗാന്ത്യത്തിലും
 ആതിര പി എ
 ചേർപ്പ് തൃശ്ശൂർ
 

ആതിര പി എ
VII B സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി
ചേർപ്പ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത