Schoolwiki സംരംഭത്തിൽ നിന്ന്
കിണറ്റിലെ പ്രേതം
അന്ന് എനിക്ക് 9 വയസ്സ് കാണും. കുറച്ചുദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആ ദിവസം വന്നെത്തി. കുറച്ച് ദിവസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആ ദിവസങ്ങൾ എല്ലാം സാധാരണ ദിവസങ്ങളേക്കാൾ ദൈർഘ്യം ഉള്ളതായി തോന്നി. ആ ദിവസം അതെ എൻറെ മദ്രസയിൽ നിന്ന് ഒരു ചെറിയ യാത്ര പോകുന്ന ദിവസം ഞാനൊരുപാട് കൊതിച്ച ദിവസം. ചെറിയ യ ആണെങ്കിലും അത് എനിക്ക് ഒരു ദീർഘ യാത്ര തന്നെയായിരുന്നു. യാത്ര കോഴിക്കോടേക്ക് ആയിരുന്നു ആ യാത്ര.
അന്ന് പുലർച്ചെ 5 മണിക്ക് ബസ് പുറപ്പെട്ടു. കോഴിക്കോട് പ്ലാനറ്റോറിയം ബീച്ചും ആയിരുന്നു പ്രധാന കേന്ദ്രങ്ങൾ. മദ്രസയിൽ നിന്ന് ആയതുകൊണ്ടുതന്നെ ബാക്കിയുള്ളതെല്ലാം മഖ്ബറകളും ഇസ്ലാമികചരിത്ര കേന്ദ്രങ്ങളും ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് കാഴ്ചകൾ കണ്ടു അറിഞ്ഞു പഠിച്ചു യാത്ര മുന്നോട്ടുപോയി. അപ്പോഴൊക്കെ എൻറെ മനസ്സിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നു.കടൽ കാണണം. ഞാൻ ഇതുവരെ കണ്ടിട്ടില്ല കടൽ വിശാലമാണ് കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്നു ഒരുപാട് ചെറുതോണി മുതൽ വലിയ കപ്പൽ വരെ അവരെ കാണാം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിലും കണ്ടില്ലായിരുന്നു.ആ കാലത്ത് കടൽ കണ്ടു എന്നൊക്കെ പറയുന്നത് വലിയ എന്തോ ഒരു ആനുകൂല്യം ലഭിച്ച പോലെ അഭിമാനമായിരുന്നു.
അങ്ങനെ ഞാൻ ഞാൻ കാണണമെന്ന് ആഗ്രഹിച്ച കടലിനു മുമ്പുള്ള റോഡിൽ ബസ് നിർത്തി. അവിടെ എത്തിയത് ഞാൻ അറിഞ്ഞില്ലായിരുന്നു ഉസ്താദ് മൈക്ക് എടുത്ത് "ആരും തന്നെ കടലിൽ ഇറങ്ങുകയോ കടലിൽ കുടിക്കുകയോ ചെയ്യുന്നത് എല്ലാവരും ആറരക്ക് തന്നെ തിരിച്ചെത്തണം" എന്ന് പറഞ്ഞപ്പോഴാണ് ഞാൻ അറിയുന്നത്. എല്ലാവരും ആകാംഷയോടെയും ആഹ്ലാദത്തോടെയും ബസ്സിൽ നിന്ന് ഇറങ്ങി ബീച്ചിലേക്ക് പുറപ്പെട്ടു ഒരുപാട് പേർ അവിടെ കടൽ കണ്ടുകൊണ്ടിരിക്കുന്നു. ഉണ്ടായിരുന്നു കുറച്ചു പേർ അവിടെ ചെറു കച്ചവടങ്ങളും ചെയ്യുന്നുണ്ടായിരുന്നു.ആ ആളുകളുടെ ഇടയിലേക്ക് ഞങ്ങളും കടന്നു ചെന്നു. കടൽ ഞാൻ വിചാരിച്ചതിനേക്കാൾ വിശാലമായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നു കിടന്നു നിൽക്കുന്നു. തിരമാലകൾ എൻറെ കാലിനടിയിലെ മണൽ കൊണ്ടു പോയി. ഞാൻ അനങ്ങാതെ തന്നെ നിന്നു. ഞാൻ ഭാവന കളിലും ചിത്രങ്ങളിലും കണ്ടിരുന്ന കടൽ ആയിരുന്നില്ല അത്. രണ്ടുമൂന്നു തവണ തിരമാല വന്നപ്പോഴേക്കും ഞാനവിടെ വീണുപോയി പോയി ഞാൻ എണീറ്റ് നിന്നു. അത് കണ്ട് ഉസ്താദ് പിന്നെ നിന്നെ വിളിച്ചു പറഞ്ഞു "അങ്ങോട്ട് പോകല്ലേ കടലിൽ മുങ്ങി പോകും" ഞാനൊന്ന് പേടിച്ച് പിറകോട്ടു നിന്നു.പിന്നെ അങ്ങനെ നടന്നു കടകളിൽ കയറി എന്തെങ്കിലും വാങ്ങി കഴിച്ചു അങ്ങനെ നടന്നു. അങ്ങനെ തിരിച്ചു പോകേണ്ട സമയമായി.
ഞാൻ കൂട്ടുകാരെ തിരക്കി നടന്നപ്പോൾ അവർ ആ ബീച്ചിൽ സ്പെഷലായി ലഭിക്കുന്ന പാനീയം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു." അതൊന്നും വാങ്ങി നോക്ക് നല്ല രസമുണ്ട്" എന്ന് അവർ പറഞ്ഞു . ഞാൻ അത് വാങ്ങാനായി കടയിൽ കയറി തിരിച്ചു വന്നു നോക്കുമ്പോൾ അവരെ കാണ്മാനില്ല. ഞാനാകെ പേടിച്ച് പോയി. കാരണം ബസ് എവിടെയാണ് നിർത്തിയിട്ടിരിക്കുന്നത് എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അവിടെയാകെ തിരഞ്ഞു ഒപ്പമുള്ളവരെ ഒരാളെ പോലും ഞാൻ അവിടെ എവിടെയും കണ്ടില്ല. ആ മണൽ പരപ്പിലൂടെ ഓടുന്നതിനിടെ ഞാൻ ഒരു തവണ വീണുപോയി കൈയിലുണ്ടായിരുന്ന ഗ്ലാസ് തെറിച്ചുവീണു. ഞാൻ വീണ്ടും എഴുന്നേറ്റുനടന്നു ബസ് ഞങ്ങളെ ഇറക്കിയ സ്ഥലത്ത് ചെന്ന് നോക്കി. പക്ഷേ അവിടെ ബസ് ഇല്ലായിരുന്നു .ഞാൻ ആകെ ഭയപ്പെട്ടു പോയി.
ആരുടെയെങ്കിലും അടുത്തു നിന്ന് ഫോൺ വാങ്ങി ഉപ്പാക്ക് വിളിച്ച് വിവരം പറയുന്നത് അല്ലാതെ വേറെ ഒരു മാർഗ്ഗവും ഞാൻ കണ്ടില്ല. ഉടൻ തന്നെ അവിടെ കണ്ട ഒരാളോട് ഫോൺ ചോദിച്ചപ്പോൾ അപ്പോൾ അയാൾ അടുത്ത ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന ആളുടെ നേരെ മാത്രമേ ചെയ്തുള്ളൂ .ഞാൻ അവിടെ നിന്ന് നിരാശയോടെ മടങ്ങി.മുമ്പി ഒരു പള്ളിയുടെ മുമ്പിൽ രണ്ട് ഉസ്താദുമാർ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഞാൻ കണ്ടു.ഞാൻ നേരെ അവിടേക്ക് ചെന്നു അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു. എൻറെ ഉപ്പാൻറെ അടുത്ത് ഉസ്താദിൻറെ നമ്പർ ഉണ്ടാവുമെന്നും.ഞാൻ ഉസ്താദിനെ എൻറെ ഉപ്പാൻറെ നമ്പർ കൊടുത്തു .അവർ ഉപ്പാക്ക് വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. ഉപ്പ ഉസ്താദിനെ വിളിച്ച് എന്നെ കുറിച്ചന്വേഷിച്ചു സംഭവങ്ങളൊകെ പറഞ്ഞു. ഞാൻ നിൽക്കുന്ന സ്ഥലവും പള്ളിയും പറഞ്ഞുകൊടുത്തു. ഉസ്താദ് അവിടെ വരികയും എന്നെ വഴക്ക് പറയുകയും ചെയ്തു. ഞാൻ ഒന്നും മിണ്ടാതെ താഴോട്ട് നോക്കിനിന്നു. പിന്നീട് ഉസ്താദിൻറെ കൂടെ ബസ്സിലേക്ക് നടന്നുനീങ്ങി.
അത് ഇന്നും ഒരു മായാത്ത ഓർമയായി നിലനിൽക്കുന്നു
|