Schoolwiki സംരംഭത്തിൽ നിന്ന്
ലോകമിനിയും ദുരന്തക്കുഴിയിക്കോ?
കേരള നാട്ടിൽ കാലെടുത്തു -
വച്ചൊരീ വിരുദ്ധനെ........
ഈ നാടിനെയൊരു ശാപമണ്ണാക്കി - തീർത്തകൊലപാതകിയെ!
ആയിരം പുഞ്ചിരികൾ
മായ്ച്ചു കളഞ്ഞ മഹാമാരിയെ.......
നാം എന്തിനീ ലോകത്തി -
ലിനിയും വാഴ്ത്തേണം?
പൊരുതാം നമുക്ക്
അതിജീവനത്തിനായ്
ഇന്നീ ലോകം വിജനമായി -
തീർന്നിരിക്കുന്നു...
വഴിയോരങ്ങൾ കണ്ടിട്ട്
നാളേറെയാവുന്നു
ഈ മഹാമാരിക്കെതിരെ നാം
കൈചൂണ്ടുമ്പോൾ
വെടിയേണ്ടി വരുന്നു
കൊച്ചു സന്തോഷങ്ങൾ
പക്ഷെ, നാം എന്തിന് ?എന്തി -
ന്നു ദുഖിതരാവുന്നീ പൂട്ടലിൽ
ഓർക്കുക നമ്മുടെ
അതിജീവനത്തിനായ്.......
നാമീപ്പാതയെ സ്വീകരിച്ചീടേണം
ഇഹലോകനാശകനാം ഈ മാരിയെ........
നിപയും പ്രളയവും പോയ -
വഴിയേ നാം പായ്ക്കണം......
ഒന്നിച്ചു നിന്നു നാം
പ്രളയത്തിൽ ജീവിതം നേടി
എന്നാലകലത്തിൽ നിന്നു
നാം ജീവിതം നേടണം..
ഓരോശുചീകരണമാർഗത്തിലൂടെയും
നമ്മളും പങ്കാളി -
യാവുന്നു പോരാട്ടത്തിൽ
കൈകളിൽ വീഴുന്ന
തുള്ളികളിലൂടെ....
അകലുന്നു നമ്മളിൽ
മരണഭയം......
ഇനിയുള്ള പോരാട്ടം
ജീവശ്വാസത്തിനായ്....
ജാതിമതങ്ങൾക്കതീതമായ
പോരാട്ടത്തിൽ നിന്നു ജീവനു വേണ്ടിയായ് കാൽവെയ്പ്പ് നടത്തണം...
ഓരോ സുഖങ്ങളും മാറ്റി
വയ്ക്കുമ്പോൾ മായുന്നു
നമ്മളിൽ മരണനിഴൽ
നാളേയ്ക്കുകൂടി ലോകമുണ്ടാകാനൊന്ന്
ശ്രദ്ധയായ് വാഴേണം ഇന്നുനാം...
കോടാനുകോടി ജനനിയെ
കൂരിരുൾ കൂട്ടിൽ
താഴ്ത്തിയ ക്രൂരനെ..
ആയിരം തിരികൾ തെളിച്ചു
നാം പിടിച്ചു കെട്ടണം..
|