അമ്മക്കിളി

തത്തമ്മ തെങ്ങിൻ പൊത്തിൽ കൂടുണ്ടാക്കി അതിൽ താമസം തുടങ്ങി. എന്നും തീറ്റ തേടി പോയി തിരിച്ചെത്തും. അങ്ങനെ ഓരോ ദിവസങ്ങളും കഴിഞ്ഞു പോയി . ഒരു നാൾ തത്തമ്മ നാല് മുട്ടയിട്ടു.ദിവസങ്ങൾക്ക് ശേഷം മുട്ട വിരിഞ്ഞു. അമ്മക്കിളിക്ക് സന്തോഷമായി. തത്തമ്മ പുറത്തേക്ക് അധികം പോകാതെ കുഞ്ഞുങ്ങളെ കളിപ്പിച്ചു കൊണ്ടിരിക്കും. ഒരു ദിവസം അപ്പു തെങ്ങിൻ പൊത്തിലെ നാല് തത്തക്കുഞ്ഞുങ്ങളെ കണ്ടു.  ഒരു ദിവസം അമ്മക്കിളി ആഹാരം തേടിപ്പോയി. പിന്നെ തിരിച്ചു വന്നില്ല. തത്തമ്മയേയും കുഞ്ഞുങ്ങളെയും പൊത്തിൽ കാണാതായപ്പോൾ അവൻ മരപ്പൊത്തിൽ കയറി നോക്കി. ആ കാഴ്ച അവനെ വളരെയധികം സങ്കടത്തിലാക്കി. തീറ്റ തേടിപ്പോയ അമ്മക്കിളിയേയും കാത്തുകിടന്ന കുഞ്ഞുങ്ങൾ വിശന്നു വലഞ്ഞ് ചത്തു പോയിരിക്കുന്നു. കൂട്ടിൽ ആ നാലു കുഞ്ഞുങ്ങളുടെയും അസ്ഥികൾ മാത്രം. നമ്മൾ ഓരോരുത്തരും ഒരിക്കലും പക്ഷികളെ പിടിച്ച് കൂട്ടിലിട്ട് വളർത്തരുത് ഇവയെപ്പോലെ ഓരോരോ പക്ഷികൾക്കും അവരുടെ പ്രിയ്യപ്പെട്ടവർ കൂട്ടിൽ കാത്തിരിക്കുന്നുണ്ടാവും


തമന്ന ജഹാന
2B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ

പത്തായം

ഉണ്ണി നീ ഉറങ്ങിയോ? എനിക്ക് നിന്നോട് ചിലതൊക്കെ പറയാനുണ്ട്. ആരാ ഇത്? ഞാൻ തന്നെ പത്തായം. ഉം പറഞ്ഞോളൂ...

ഞാൻ എങ്ങനെയാ ഇവിടെ എത്തിയത് എന്ന് നിനക്കറിയാമോ? ഈ തറവാട്ടു പറമ്പിലെ ലക്ഷണമൊത്ത പ്ലാവ് മുത്തശ്ശിയായിരുന്നു ഞാൻ. നിന്റെ അപ്പൂപ്പൻ ആശാരി കളെയും കുറച്ച് ആളുകളെയും കൂട്ടി വന്ന് എന്നെ വെട്ടിവീഴ്ത്തി. ഞാൻ എത്രമാത്രം വേദന സഹിച്ചെന്നോ. എന്നെ ചെത്തി നല്ല ഭംഗി ആക്കി മുറിച്ചു. എന്നിട്ട് ഇങ്ങനെ ആക്കി. പണ്ടുകാലത്ത് ആളുകൾ സ്വർണവും പണവും സാധനങ്ങളുമെല്ലാം സൂക്ഷിച്ചു വെക്കാൻ എന്നെ ഉപയോഗിച്ചിരുന്നു. ഇപ്പോൾ എന്നെ ആർക്കും വേണ്ട. കൂറകളും എലികളും എന്നെ അവരുടെ വീട് ആക്കി മാറ്റി. ചില ആളുകൾ എന്റെ കൂട്ടുകാരെ മുറിച്ച് വീട്ടുപകരണങ്ങളും മറ്റും ആക്കി.


ആദിഷ ഹിദ
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ

നന്മകൾ പൂക്കും വിദ്യാലയം

നന്മമരം ആണ് എൻ വിദ്യാലയം
 നന്മകൾ പൂക്കുമീ വിദ്യാലയം
 നേർവഴി കാട്ടും ഗുരുനാഥരും
 നേർ വഴി നടത്തും കൂട്ടുകാരും
 ആദ്യാക്ഷരം ചൊല്ലിത്തന്ന വിദ്യാലയം
 ആദ്യമായി പിച്ചവെച്ചു നടന്ന വിദ്യാലയം
 മനസ്സിൻറെ ഓർമ്മകളിൽ എന്നുമീവിദ്യാലയം
 ഒരിക്കലും മറക്കില്ല ഈ വിദ്യാലയം
 നന്മമരം ആണ് എൻ വിദ്യാലയം
 നന്മകൾ പൂക്കുമീ വിദ്യാലയം

{{BoxBottom1

പേര്= മുഹമ്മദ് റിൻഷാദ് എം. പി
ക്ലാസ്സ്=IV A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി സ്കൂൾ കോഡ്= 19432 ഉപജില്ല= പരപ്പനങ്ങാടി ജില്ല= മലപ്പുറം തരം= കവിത color= 3

}}

 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ

മിനിയുടെ ദു:ഖം

മിനി സ്കൂളിലേക്ക് പോവാൻ തയ്യാറാവുകയാണ്. നല്ലോണം മഴ പെയ്യുന്നുണ്ടായിരുന്നു. മിനിയും കൂട്ടുകാരും സ്കൂളിലേക്ക് പുറപ്പെട്ടു. വഴിയിൽവെച്ച് കഴിഞ്ഞ ദിവസത്തെ പ്രളയത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മിനിയും കൂട്ടുകാരും സ്കൂളിലേക്ക് പോയത്. പ്രളയത്തെക്കുറിച്ച് സംസാരിച്ചതിനാൽ സ്കൂളിലെത്തിയത് അവർ അറിഞ്ഞില്ല. പെട്ടെന്ന് വലിയ ഒരു ശബ്ദം കേട്ടു . മിനിയും കൂട്ടുകാരും ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. മിനി.... മിനി.... നിന്റെ വീടിന്റെ അടുത്തേക്കാണ് ഉരുൾ പൊട്ടുന്നത്. കൂട്ടത്തിൽ ആരോ വിളിച്ചു പറഞ്ഞു. അവൾ വീട്ടിലേക്കോടി. അമ്മേ... അച്ഛാ.... മിനി വിളിച്ചു. അവരെ കാണുന്നില്ല. ഉരുൾപൊട്ടിയതിനാൽ അവിടം ആകെ തകർന്നിരുന്നു. മിനി കരഞ്ഞുകൊണ്ട് വീടിന്റെ മുറ്റത്തു നിന്നു അച്ഛനെയും അമ്മയെയും വിളിച്ചുകൊണ്ടിരുന്നു. അവരുടെ ഒരു ശബ്ദം പോലും കേട്ടില്ല. പാവം മിനി ഇന്നും അച്ഛനെയും അമ്മയെയും തിരയുന്ന ഉണ്ടാവാം.


ഫാത്തിമ സഫാന ടി
4 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ

ഒരു കോഴിക്കോടൻ യാത്ര...

സ്കൂൾ തുറന്ന അന്നുമുതലേ എന്റെ വലിയ ഒരു സ്വപ്നമായിരുന്നു പഠന യാത്രയിൽ പങ്കെടുക്കുക എന്നത്. പഠനയാത്ര പോകുന്നതിനെ പറ്റി ഹെഡ്മാസ്റ്റർ അസംബ്ലിയിൽ പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കോഴിക്കോട് ഭാഗത്തേക്ക് ആയിരുന്നു യാത്ര. യാത്രാ ദിവസം ഞാൻ നേരത്തെ തന്നെ സ്കൂളിലെത്തി. എന്റെ കൂട്ടുകാരിൽ പലരും അപ്പോഴേക്കും സ്കൂളിൽ എത്തിയിരുന്നു. സ്കൂളിൽ നിന്നും എല്ലാവർക്കും പേരെഴുതിയ ബാഡ്ജ് തന്നു. തുടർന്ന് കടൽ തീരത്ത് കൂടെ ഞങ്ങൾ വരിവരിയായ്  ചാപ്പപ്പടി യിലേക്ക് നടന്നു. അവിടെ ഞങ്ങളെയും കാത്ത് രണ്ട് ബസ്സ് നിൽക്കുന്നുണ്ടായിരുന്നു. ഒന്നാമത്തെ ബസ്സിൽ ഒന്നാം ക്ലാസിലെയും നാലാം ക്ലാസിലെയും കുട്ടികളാണ് കയറിയത്. രണ്ടാമത്തെ ബസ്സിൽ മൂന്നാം ക്ലാസിലെ യും രണ്ടാം ക്ലാസിലെയും കുട്ടികൾ കയറി. കൃത്യം 8 മണിക്ക് തന്നെ യാത്ര പുറപ്പെട്ടു ബസ്സിലെ പാട്ടിന്റെ താളത്തിനനുസരിച്ച് ഞങ്ങൾ ഡാൻസ് കളിച്ചു. ആദ്യം എത്തിയത് മാതൃഭൂമി ദിനപത്രം അച്ചടിക്കുന്ന പ്രസ്സിലാണ് . അവിടെ പത്രങ്ങളും പുസ്തകങ്ങളും അച്ചടിക്കുന്നത് ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു. അച്ചടിക്കുന്ന രീതിയും മറ്റും അവിടെ നിന്നും ഒരാൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. അവിടെ നിന്നും മടങ്ങുമ്പോൾ ഞങ്ങൾക്കെല്ലാവർക്കും കഥാ പുസ്തകവും കലണ്ടറും സമ്മാനമായി കിട്ടി ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഞങ്ങൾ അവിടെ നിന്നും മടങ്ങി. ഫറോക്കിലെ കോമൺവെൽത്ത് ഓട് നിർമ്മാണ ഫാക്ടറിയിലേക്ക് ആയിരുന്നു തുടർന്നുള്ള യാത്ര. കളിമണ്ണ് ഓട് ആയി തീരുന്നത് വരെയുള്ള കാര്യങ്ങൾ ഞങ്ങൾ കണ്ടു മനസ്സിലാക്കി. അവിടെ നിന്നും ജങ്കാറിൽ കയറാനായി  പോയി. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും ജങ്കാറിൽ നിറയെ ആളുകളും വാഹനങ്ങളും ആയിരുന്നു . ഞങ്ങളെല്ലാം അതിൽ കയറി. രസകരമായിരുന്നു അതിലെ യാത്ര.  അക്കരെയുള്ള ബേപ്പൂരിലെ കടവിൽ ഞങ്ങളിറങ്ങി. അവിടെനിന്നും പ്ലാനറ്റോറിയത്തിലേക്കാണ് പോയത്. അവിടുത്തെ കാഴ്ചകൾ എന്നെ ഏറെ അത്ഭുതപ്പെടുത്തി. പലതരത്തിലുള്ള കണ്ണാടികളും മറ്റും അവിടെ കണ്ടു. അവിടെയുള്ള ശാസ്ത്ര പാർക്കിൽ കുറേസമയം കളിച്ചു. ഉച്ച ഭക്ഷണം കഴിച്ച ശേഷം  ത്രീഡി ഷോ കാണാൻ പോയി. എല്ലാവർക്കും അവിടെനിന്നും ത്രീഡി കണ്ണട തന്നു.  ഷോയിൽ ഭയപ്പെടുത്തുന്ന കാഴ്ചകളായിരുന്നു പലതും. അവിടെ നിന്നും അക്വേറിയത്തിന ടുത്തേക്ക് പോയി പല നിറത്തിലും വലിപ്പത്തിലുമുള്ള മീനുകളെ ഞങ്ങളവിടെ കണ്ടു. അവിടെനിന്നും ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം ഞാനേറെ പോകാൻ ആഗ്രഹിച്ച ഹൈലൈറ്റ് മാളിലേക്ക് പോയി. എസ്കലേറ്ററിൽ കയറി,   ഹൈലൈറ്റ് മാൾ മുഴുവൻ ചുറ്റി കണ്ടു. വിസ്മയകരമായിരുന്നു അവിടെയുള്ള കാഴ്ചകൾ. അവിടെ നിന്നും ഞങ്ങൾ സൈബർ പാർക്കിലേക്ക് ആണ് പോയത്. അവിടെ വെച്ചായിരുന്നു രാത്രിഭക്ഷണം. ഭക്ഷണം കഴിച്ച ശേഷം  അവിടത്തെ മാനേജർ കുറെ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തന്നു. ശേഷം തിരിച്ച് സ്കൂളിലേക്ക് മടങ്ങി. മനോഹരമായിരുന്നു രാത്രിയിലെ റോഡ് കാഴ്ച. പത്തുമണിയോടെ ബസ് ചാപ്പപ്പടിയിൽ എത്തി.  വല്ല്യുപ്പയോടും ഉമ്മയോടും ഒപ്പം വീട്ടിലേക്ക് മടങ്ങി.


മുഹമ്മദ് ദാനിഷ് വി.പി
3 A ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ

അനിയത്തി കുട്ടിയുടെ നൊമ്പരം

ജീവിതത്തിൽ ഒരുപാട് വേദനിപ്പിച്ച സംഭവമായിരുന്നു എന്റെ രണ്ടാമത്തെ താത്തയുടെ മരണം.  എനിക്ക് ഒമ്പത് മാസം പ്രായം ആകുമ്പോൾ ആയിരുന്നു ദിൽഷാന താത്തയുടെ വേർപെടൽ.  ഓർമ്മകൾ ഒന്നും ഇല്ലെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ എന്റെ മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടത്. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ഇപ്പോൾ താത്ത ഉണ്ടായിരുന്നെങ്കിലോ എന്ന്.  പിന്നെ വിചാരിക്കും ഞങ്ങളെക്കാൾ പടച്ചോന് ഇഷ്ടം താത്തയെ ആണെന്ന്.  വീട്ടിൽ ഇപ്പോൾ ഞങ്ങൾ നാലു പെൺകുട്ടികളാണ് ഉമ്മച്ചി എപ്പോഴും പറയാറുണ്ട് എന്നെ അവൾക്ക് ഭയങ്കര ഇഷ്ടമായിരുന്നു എന്നൊക്കെ.  മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് വരെയും താത്ത എന്നെ എടുത്തു നടന്നിരുന്നു.

ഉമ്മയുടെ വീട്ടിലേക്ക് വിരുന്നു പോയതായിരുന്നു ഞങ്ങളെല്ലാവരും. താത്ത അന്ന് രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് . നാരങ്ങ വാങ്ങാൻ കടയിലേക്ക് പോയ താത്തയെ ഒരു ഓട്ടോറിക്ഷ വന്നിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴി താത്ത ഈ ലോകത്തോട് വിട പറഞ്ഞു . ഇന്നും ഇവയെല്ലാം എന്റെ മനസിനെ നൊമ്പര പ്പെടുത്തി കൊണ്ടിരിക്കുന്നു.

ലെന നസ്രിൻ. കെ.സി
4 B ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ