ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/പരിസര ശുചിത്വത്തിന്റെ കഥ

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (കുട്ടികളുടെ രചനകൾ ചേർക്കൽ)
പരിസര ശുചിത്വത്തിന്റെ കഥ

ഒരു നാൾ ഒരിടത് ഒരു ചേട്ടനും അനിയനും ഉണ്ടായിരുന്നു. അനിയൻ നല്ല വൃത്തിയുള്ള വ്യക്തി ആയിരുന്നു. സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചിരുന്നു. ചേട്ടൻ പക്ഷെ അങ്ങനെ അല്ലായിരുന്നു. സ്വന്തം വീടിന്റെ പരിസരം പോലും വൃത്തിയാക്കി യിരുന്നില്ല. അങ്ങനെ ചേട്ടന് അസൂയ തോന്നി വീടിന്റെ ഒരു ഭാഗത്ത്‌ കുറെ കരിയില കിടന്നു. അത് പെറുക്കി അനിയന്റെ വീട്ടിലേക് ഇട്ടു. ഇത് അനിയൻ കണ്ടിരുന്നു. എന്നാൽ ഇത് അറിയാത്തത് പോലെ പരിസരം വൃത്തിയാക്കി. അങ്ങനെ ഒരു ദിവസം ചേട്ടൻ വീട്ടിൽ കിടന്ന ആക്രി സാദനങ്ങൾ വീട്ടുമുറ്റത്തു കൂട്ടിയിട്ടു. മഴപെയ്തപ്പോൾ അതിൽ വെള്ളം കെട്ടിനിന്നു. അതിൽ കൊതുക് മുട്ടയിട്ട് കൊതുക് പെരുത്തു. അങ്ങനെ ചേട്ടന് ഡെങ്കിപ്പനി പിടിച്ചു. അത് നാട്ടിലേക് പടരുകയും ചെയ്തു. ചേട്ടൻ പനി പിടിച്ചു മരിച്ചു. ഗുണപാഠം :നമ്മുടെ പരിസര ശുചിത്വമില്ലായ്‌മ നമുക്കും നമ്മുടെ നാടിനും ആപത്.

മുഹമ്മദ്‌ ഇർഫാൻ
1 A ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ