കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പ്രകൃതി

10:57, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) (' ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                           ഒരിടത്ത് അച്ചു എന്നൊരു കുട്ടിയുണ്ടായിരുന്നു. അച്ചുവിന്റെ വീട്ടിൽ വലിയൊരു മാമ്പഴ മരമുണ്ടായിരുന്നു. അതിൽ നിറയെ മാമ്പഴം ഉണ്ടായിരുന്നു. അച്ചു എന്നും മാമ്പഴം കഴിക്കുമായിരുന്നു. അത് നല്ല സ്വാദുള്ളതായിരുന്നു. അച്ചു വലുതായപ്പോൾ  മാമ്പഴമരത്തിൽ മാമ്പഴം ഉണ്ടാകാതെയായി. അച്ചു ആ മരം വെട്ടാൻ തീരുമാനിച്ചു. അച്ചു മരം വെട്ടാൻ തുടങ്ങിയപ്പോൾ ആ മരത്തിൽ താമസിച്ചിരുന്ന പക്ഷികൾ  കരഞ്ഞുകൊണ്ട് പറക്കുന്നത് കണ്ടു. അത് അച്ചുവിന് സങ്കടമായി. അച്ചു മരം വെട്ടുന്നതിനു പകരം കിളികൾക്ക് ഭക്ഷണം കൊടുക്കാൻ തീരുമാനിച്ചു. അതിൽ നിന്നും അച്ചു മനസ്സിലാക്കി പ്രകൃതിയിൽ ഉള്ളവയെല്ലാം അമൂല്യസമ്പത്ത് ആണെന്നും അതിനെയൊന്നും നശിപ്പിക്കരുതെന്നും അച്ചു തീരുമാനിച്ചു.  
                                                                                                               


അന്ന പി ബി, 2A.