ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കൊവിഡ് 19 ഒരു അവലോകനം
കൊവിഡ് 19 ഒരു അവലോകനം
കൊറോണ വൈറസ് ഡിസീസ് എന്നാണ് കൊവി ഡിന്റെ പൂർണ്ണരൂപം. ചൈനയിലെ വുഹാനിലെ ഒരു മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് രൂപപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. പനി, ചുമ, ശ്വാസതടസം ഇവയാണ് ലക്ഷണങ്ങൾ . ചൈനയിൽ തുടങ്ങി പല രാജ്യങ്ങളിലെ ജനങ്ങളെയും ഈ രോഗം ബാധിച്ചു. പതിനായിരങ്ങൾ മരണത്തിനിരയായി. ഇതിൽ നിന്ന് രക്ഷപ്പെടാൻ മിക്ക രാജ്യങ്ങളിലും കർഫ്യൂ, ലോക് ഡൗൺ ഇവ ഏർപ്പെടുത്തി. ജനങ്ങൾ സുരക്ഷിതരായി വീട്ടിൽ ഇരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ജനങ്ങൾ ശുചിത്വം പാലിക്കണം, കൈകൾ വൃത്തിയായി സൂക്ഷിക്കണം, മറ്റുള്ളവരുമായി അകലം പാലിക്കണം, പുറത്തിറങ്ങിയാൽ മാസ്ക് ധരിക്കണം ഇവ കർശനമായി ചെയ്യേണം നമ്മുടെ കൊച്ചു കേരളം ഈ രോഗത്തെ കുറച്ചൊക്കെ അതിജീവിച്ചു. ധാരാളം രോഗികൾ സുഖമായത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലാണ്. നമ്മുടെ മുഖ്യമന്ത്രിക്ക് ഒരു പാട് നന്ദി പറയേണ്ടതുണ്ട്. കേരളത്തിലെ ജനങ്ങൾ ആരും പട്ടിണി കിടക്കരുത് എന്നും, വീട്ടിലെ പണികളിലേർപ്പെടാനും, മറ്റ് വ്യായാമ ശീലങ്ങൾ വളർത്താനും അദ്ദേഹം പറഞ്ഞു . റേഷനും, കിറ്റ് വിതരണവും, ഭക്ഷണവുമൊക്കെ എത്തിച്ച് ജനങ്ങളെ തൃപ്തരാക്കി ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിച്ചവർക്കും, പോലീസ് ജീവനക്കാർക്കും, മറ്റ് ഇതര പ്രവർത്തന മേഖലയിൽ ഏർപ്പെട്ടവർക്കും ഈ സമയം നന്ദി പറയുന്നു. ഈ മഹാമാരി ഈ ലോകത്തിൽ നിന്ന് മാറി പോകാൻ ഗവൺമെന്റിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയും, ജനങ്ങളെല്ലാം ഒറ്റക്കെട്ടായ് പ്രാർത്ഥനയോടെ നമുക്ക് അതിജീവിക്കാം. ഒരു പുതിയ ലോകം പണിയാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ