പാലയാട് ബേസിക് യു പി എസ്/അക്ഷരവൃക്ഷം/ഒരു പൂച്ചകുട്ടിയുടെ ആത്മകഥ.
ഒരു പൂച്ചകുട്ടിയുടെ ആത്മകഥ
കുഞ്ചൂസിൻ്റെ വീട്ടിൽ ഒരു പൂച്ച. പിറന്നു. അതാണ് ഞാൻ. എൻ്റെ അമ്മ 9 കുട്ടികളെ പെറ്റു.അതിൽ എട്ടാമനാണ് ഞാൻ .അതുകൊണ്ട് എനിക്കും അനിയനും കൂടുതൽ പരിഗണന കിട്ടാറുണ്ടായിരുന്നു. ഒരു ദിവസം അതിശക്തമായ കൊടുങ്കാറ്റ് വന്നു. ഞങ്ങളുടെ പാർപ്പിടം തകർന്നു. അച്ഛനും അമ്മയും ഞങ്ങളെല്ലാരോടും പുല്ലിനിടയിൽ ഒളിച്ചു നിൽക്കാൻ പറഞ്ഞു. ഞങ്ങൾ ഓടിയൊളിച്ചു .പെട്ടെന്ന് ഒരു പാമ്പ് അങ്ങോട്ട് ഇഴഞ്ഞു വന്നു. ഏട്ടന്മാർ ഓടി എങ്ങോട്ടോ പോയി .അച്ഛനും അമ്മയും ഞങ്ങളെ കടിച്ചു കൊണ്ട് ഓടി - എങ്കിലും അമ്മയ്ക്ക് പാമ്പിൻ്റെ കടിയേറ്റു.എന്നിട്ടും അമ്മ ഓടി .. അവസാനം ഒരു തെരുവിൽ വെച്ച് അമ്മ പിടഞ്ഞു മരിച്ചു. അങ്ങനെ പാലുകുടിക്കാത്ത കുട്ടികളായി ഞങ്ങൾ വളർന്നു.പെട്ടെന്ന് ഒരു ദിവസം നായക്കൂട്ടം എത്തി. ഞങ്ങളെ നായക്കൂട്ടത്തിൽ നിന്നും പല പ്രാവശ്യം രക്ഷിക്കുന്നതിൽ അച്ഛൻപരാജയപ്പെട്ടു. അവശനായ അച്ഛനെ ആ ദുഷ്ക്കൂട്ടം കടിച്ചു കൊന്നു.ഒപ്പം എൻ്റെ അനിയനേയും '.. അവരുടെ അവസാന ലക്ഷ്യം ഞാനായിരുന്നു.അവർ എന്നേയും വളഞ്ഞു. ഞാൻ ഓടിയോടി തളർന്നു. അവസാനം ഒരു വീട്ടുമുറ്റത്തെത്തി . അവിടെയുള്ള മുത്തശ്ശിയുടെ സംരക്ഷണത്തിലാ ഇപ്പോൾ ഞാൻ . എനിക്കിപ്പോൾ ആരൊക്കെയോ ഉണ്ടെന്ന തോന്നലിൽ ... സുഖമായി ജീവിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ