സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhskurumannu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 3 }} <p> പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പ്രകൃതി നമ്മുടെ അമ്മയാണ്. അ അമ്മയെ നമ്മൾ സംരക്ഷിക്കണം.അത് നമ്മുടെ കടമയാണ്.എന്നാൽ ഇന്നുള്ളവർ പ്രകൃതിയെ സംരക്ഷിക്കേണ്ടതിനുപകരം പ്രകൃതിയെ നശിപ്പിക്കുകയാണ്.പരിസ്ഥിതിക്കെതിരായ പ്രവർത്തികളാണ് ഇന്നുള്ളവർ ചെയ്യുന്നത്.മരങ്ങൾ വെട്ടിയും,പാറകൾ പൊട്ടിച്ചും,പുഴകളും, കുളങ്ങളും മണ്ണിട്ട് മൂടിയം മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു.ഫാക്ടറികളിൽ നിന്നുള്ള പുക പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു.മരങ്ങൾ മുറിക്കുന്നതിലൂടെ പക്ഷികൾക്ക് വാസസ്ഥലങ്ങൾ ഇല്ലാതാകുന്നു. അതുപോലെ തന്നെ മരങ്ങൾ മുറിക്കുന്നതിലൂടെ വായുവിൽ ഒാക്സിജന്റെ അളവ് കുറയുന്നു.ഇതെല്ലാം നമ്മുടെ പ്രകൃതിക്ക് ദോഷകരമാണ്. നമ്മൾ പ്രകൃതിയെ നശിപ്പിക്കരുത് മറിച്ച് പ്രകൃതിയെ സ്നേഹിക്കണം.മരം മുറിക്കുന്നവരെ നമ്മൾ പിൻതിരിപ്പിക്കുകയും,പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യണം.ഒരു മരം മുറിച്ചാൽ അതിനുപകരമായി പത്ത് മരങ്ങൾ നട്ടു പിടിപ്പിക്കണം അങ്ങനെ നമ്മുടെ അമ്മയാകുന്ന പ്രകൃതിയെ സ്നേഹിക്കുകയും മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിക്കുകയും ചെയ്യണം

മരിയ മാത്യൂ
9A സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം