ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/ഒരു കോറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കോറോണക്കാലം
     അമ്മേ  എനിക്ക് ഇനി എന്ന് പുറത്തിറങ്ങാം ? 'അമ്മ അടുക്കളയിൽ നിന്ന് അമ്മുവിൻറെ അടുത്തെത്തി ' അമ്മു എന്താ മോളെ ഇവിടത്തെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ ? ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസ് ലോകത്തെയാകെ നിശ്ശബ്ദമാക്കിയില്ലേ ? COVID 19 എന്നാണ് അതിന്റെ പേര് .

അമ്മു കൗതുകത്തോടെ അമ്മയെ നോക്കി .ആ വൈറസ് എങ്ങനെയാ അമ്മേ ലോകത്തെ നിശ്ചലമാക്കിയത് .?

     "അങ്ങ് ചൈനയിലെ വറുഹാനിൽ നിന്നാണ് ഈ രോഗം വന്നത് .രോഗം നിയന്ത്രണാതീതമായി ആയിരങ്ങൾ മരിച്ചു.യുറോപിയൻ രാജ്യങ്ങളായ ഇറ്റലി,സ്പെയിൻ,ഫ്രാൻസ് എന്നിവിടങ്ങളിൽ ഗുരുതരമായി  ബാധിച്ചു .ലക്ഷങ്ങളായി ലോകത്തിലെ മരണം .ലോകവാണിജ്യന്മാരായ ന്യൂയോർക് വരെ സ്തംഭിച്ചു .രാജ്യങ്ങളിലാകെ ലോക്‌ഡോണ്  പ്രഖ്യാപിച്ചു .നമ്മുടെ ഇന്ത്യയിലുമെത്തി കൊറോണ .എമ്മു ചോദിച്ചു . "ഇതിനെ അതിജീവിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറൂം?   
    "നമ്മുടെ കേരളമാണ് മോളെ ആ അതിജീവനത്തിന്റെ മാതൃക വികസിത രാജ്യങ്ങളിൽ ഈയാംപാറ്റകളെ പോലെ മനുഷ്യൻ മരിച്ചുവീഴുമ്പോൾ ഇവിടെ പ്രതിരോധത്തിലൂന്നി നമ്മൾ പിടിച്ചു നിൽകുന്നു.

സാമൂഹ്യ അകലം പാലിച്ചും ,പൂർണ ലൂക്‌ഡോൺ പ്രക്കാപിച്ചതിലൂടെയും ,ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ചു കൈകൾ കഴുകിയും , രോഗികളെ ഐസൊലേഷനിൽ പാർപ്പിച്ചും .രോഗ വ്യാപനത്തെ ചെറുത്തു . ഇഛാശക്തിയുള്ള സർക്കാരും രാപ്പകൽ പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരും പോലീസും മാധ്യമ പ്രവർത്തകരും ഇവരെല്ലാം നമ്മുടെ മുതൽക്കൂട്ടാണ് . "

    അമ്മു അഭിമാനത്തോടെ പറഞ്ഞു."നമ്മൾ ഇതും അതിജീവിക്കും അല്ലെ അമ്മേ?"


നിതിൻ എം
8ബി ജി.എച്ച്.എസ്. പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ