എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാൾവഴികൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37045 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാൾവഴികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ നാൾവഴികൾ

സഭ കൂടാൻ സമയമായി ഇനിയും കാക്കയും കഴുകനും ഉറുമ്പുകളും എത്തിച്ചേർന്നിട്ടില്ല. എല്ലാ മൃഗങ്ങളുടെയും മുഖത്ത് ഭീതി ഉള്ളതായി സിംഹത്തിനു തോന്നി. കാക്കയുടെയും കഴുകൻ റെയും ശുചീകരണ പരിപാടികൾ ഇനിയും തീർന്നിട്ട് ഉണ്ടാവില്ല.

       സിംഹം സഭാ നടപടിക്രമങ്ങളിലേക്ക് നീങ്ങി. ഞാൻ ഇന്ന് ഇവിടെ ഇത്രയും പെട്ടെന്ന് ഈ സഭ കൂടാൻ കാരണം ലോകത്തെ നടുക്കികൊണ്ടിരിക്കുന്ന കൊറോണാ വൈറസിനെ പറ്റി ചില കാര്യങ്ങൾ അറിയിക്കാനാണ്. അനേകം മനുഷ്യർ ചത്തൊടുങ്ങുക ആണ്. പ്രകൃതിയുടെ ഈ ഭാവമാറ്റത്തിന് കാരണം മനുഷ്യന്റെ ബോധമില്ലായ്മ തന്നെയാണ്. വികസനത്തിനായി അവൻ ഭൂമിയെ നശിപ്പിക്കുകയാണ്. എന്നാൽ ഞാൻ നൽകിയ നിർദ്ദേശങ്ങൾ നിങ്ങൾ കൃത്യമായി പാലിച്ചതു കൊണ്ട് എന്റെ പ്രിയപ്പെട്ടവരെല്ലാം ജീവനോടെ അതിനെ അതിജീവിച്ചു. തുടർന്നും നിങ്ങൾ ശുചിത്വം പാലിക്കുന്നതിൽ ഉത്സാഹി കണം. പ്രകൃതിയെ സ്നേഹിക്കണം. 
   രാജാവിന്റെ നിർദ്ദേശത്തെ മൃഗങ്ങൾ ഏകകണ്ഠമായി സ്വീകരിച്ചു. 
   കൂട്ടുകാരെ ഇന്ന് നമ്മൾ കാണുന്ന പ്രളയം ആണെങ്കിലും കൊറോണ ആണെങ്കിലും പ്രകൃതി നമ്മൾക്ക് നൽകുന്ന തിരിച്ചടിയാണ്. നമ്മളുടെ ആഡംബരജീവിതം ഉപേക്ഷിച്ച പ്രകൃതിയിലേക്ക് മടങ്ങാൻ സമയമായിരിക്കുന്നു. അതാണ് ഈ കഥ നമ്മെ പഠിപ്പിക്കുന്നത്.
വിസ്മയ രാജു
8A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ