പി കെ വി എസ് എം യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇനി എത്ര നാൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13667 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇനി എത്ര നാൾ | color= 5 }} <center> <poem> എത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇനി എത്ര നാൾ

 എത്രയെത്ര ജീവനുകൾ കൊണ്ടുപോയി വൈറസ്
വീട്ടിലിരുന്ന് മടുത്തു മനുഷ്യർ
 പുറത്തിറങ്ങാൻ വയ്യാതെ .....
ലോകം മുഴുവൻ വെല്ലുവിളിയിൽ
വൈറസ് തടയാനാകാതെ....
മരുന്നുമില്ലാത്തൊരീ വൈറസിനെ
 എങ്ങനെ തടയും എന്നറിയാതെ
 നേതാക്കന്മാർ തമ്മിലടിയും
ടൗണുകളിൽ ബഹളമില്ല
ഭൂമി ഉറങ്ങിപ്പോയല്ലൊ
ആഘോഷങ്ങളും ആരവങ്ങളും എവിടെപ്പോയി?
 ആൾക്കാർക്കെല്ലാം ഭയം മാത്രം ഒളിഞ്ഞിരിപ്പൂ
പാപക്കറകളഴിച്ചു കഴിഞ്ഞവറോർക്കണം
നാം ചെയ്ത അഹങ്കാരത്തിൻ ഫലമൊ ഇത്.........
 മൃഗങ്ങളെ കൂട്ടിലാക്കും വിധം
കൊറോണ വൈറസിനാൽ
 ലോകം മുഴുവൻ കൂട്ടിലാക്കി ദൈവം
നാം ചെയ്ത തെറ്റുകളുടെ
 മറുപടിയൊ ഇത്?
ഇനി എത്ര കാലം കാത്തിരിക്കണം നാം,
വൈറസിൽ നിന്നും രക്ഷ നേടാൻ.

ഫാത്തിമ ഹനിയ
7 B പി കെ വി എസ് എം യു പി സ്കൂൾ,
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത