ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/അക്ഷരവൃക്ഷം/നന്മയുടെ വഴി - കഥ

09:45, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44547 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മയുടെ വഴി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുടെ വഴി
        ഒരു ഗ്രാമത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. രാമനും നന്ദനു०. രണ്ടു പേർക്കു० വ്യത്യസ്ത സ്വഭാവമായിരുന്നു. നന്ദൻ വളരെ നല്ല കുട്ടിയായിരുന്നു. എന്നാൽ രാമൻ തീരെ അനുസരണ ഇല്ലാത്ത കുട്ടിയും. അങ്ങനെ ഇരിക്കെ ഒരിക്കൽ ഒരു മഹാവ്യാധിവന്നു .കൊറോണവൈറസ് എന്ന വ്യാധി. അപ്പോൾ വീടിനു പുറത്തിറങ്ങരുതെന്ന് അച്ഛനും അമ്മയും പറഞ്ഞിട്ടു० രാമനത് കേട്ടില്ല. അവൻ പുറത്തിറങ്ങി നടന്നു മാസ്ക് പോലും ധരിക്കാതെ. അപ്പോൾ പോലീസുകാർ അവനെ വിരട്ടിയോടിച്ചു. തിരികെ വരു०വഴി ഒരാൾ ചുമയ്ക്കുന്നത് അവൻ കണ്ടു. അവന്പേടിയായി അവനോടിവീട്ടിൽ കയറി. എന്നാൽ നന്ദൻ ഇടയ്ക്കിടെ കൈ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുന്നുണ്ടായിരുന്നു. അച്ഛനും അമ്മയും രണ്ടു പേരോടുമായ് പറഞ്ഞു മക്കളെ മഹാവ്യാധിപടരാതിരിക്കാൻ നാം എല്ലാ നിർദേശങ്ങളു० പാലിക്കണം. ആൾക്കൂട്ട० ഉളള സ്ഥലം ഒഴിവാക്കുക,യാത്രഒഴിവാക്കി ശുചിത്വം പാലിക്കുക എന്നിവയിലൂടെ കൊറോണ എന്ന മഹാരോഗത്തെ നമുക്ക് പാടെ തുടച്ച് മാറ്റാ०. അച്ഛനമ്മമാർ എന്നു० നമ്മുടെ നന്മയുടെ വഴികാട്ടികളാണ്. 
ശിവദകൃഷ്ണ
3 B ഗവ യു പി എസ്സ് മഞ്ചവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ