എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/അപ്പുവിന്റെ ഒഴിവുകാലം.

09:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവിന്റെ ഒഴിവുകാലം.


രാവിലെ അപ്പു പത്രം വായിക്കുകയായിരുന്നു. തന്റെ പരീക്ഷ മാറ്റിവെച്ച വിവരം അറിഞ്ഞു അവനു സന്തോഷമായി. പക്ഷെ കൊറോണ ലോകത്തെല്ലായിടത്തും പടർന്നു പിടിക്കുന്ന വാർത്ത അവനേ വിഷമിപ്പിച്ചു.കാരണം അവന്റെ അച്ഛൻ അമേരിക്കയിൽ നിന്ന് നാട്ടിലിലേക്കു വരാൻ ഇരിക്കുക ആയിരുന്നു. വൈകിട്ട് കൂട്ടുകാരോട് ഒപ്പം കളിക്കാൻ ഇറങ്ങിയപ്പോൾ അമ്മ പറഞ്ഞു "അപ്പു കൊറോണയെ തടയണമെങ്കിൽ നമ്മൾ വീട്ടിനുള്ളിൽ തന്നെ ഇരിക്കണം. അച്ഛനും അവിടെ വീടിനുള്ളിൽ തന്നെ ഇരിക്കുകയാണ് ".അപ്പുവിന് വിഷമം വന്നു. അവൻ അമ്മയോട് ചോദിച്ചു :അച്ഛൻ ഇനി എന്നു വരും ? അപ്പോൾ അമ്മ പറഞ്ഞു "നമ്മൾ എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുകയും കൈ നന്നായി സോപ്പിട്ടുകഴുകുകയും ചെയ്താൽ കൊറോണ അണുക്കൾ നശിക്കും അപ്പോൾ അച്ഛനും വീട്ടിൽ പെട്ടെന്ന് എത്താൻപറ്റും ".അമ്മയുടെ വാക്കുകൾ കേട്ട അപ്പു വീട്ടിൽ തന്നെ ഇരുന്നു. അങ്ങനെ കൊറോണഅണുക്കൾ ഇല്ലാതായി. അപ്പുവിന്റെ അച്ഛൻ വീട്ടിൽ എത്തി. അവർ ഒന്നിച്ചു അവധിക്കാലം അടിച്ചുപൊളിച്ചു.

പാർവ്വതി .കെ.എം
V B എസ് .ഡി .വി .ജി .എച്ച് .എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ