ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/നിലാവിന്നൊരു യാത്രാമൊഴി

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിലാവിന്നൊരു യാത്രാമൊഴി <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിലാവിന്നൊരു യാത്രാമൊഴി

തിക്തകതൈ നട്ട മുറ്റത്തു നിന്നൊരു
പൂത്തമാവിൻകൊമ്പ് താഴേക്കുവീണതിൽ

അമ്മതൻ ആനനത്തിൽനിന്നുതിർന്നൊരാ കണ്ണുനീർ കണ്ടെൻ മനംകുതിർന്നു

പണ്ടലർച്ചെണ്ടുമായ് വന്നിരുന്നാമകൻ മണ്മറഞ്ഞിട്ടെത്രകാലമായിന്നലെ കന്നിനാളിൻ കൊയ്ത്തന്ത്യമോടാവുകിൽ തേടുമെന്തോരമാ കണ്ണുകൾ,ഓമലെ...

ഉള്ളലിഞ്ഞോതിനാൻ ഉളവായിനിദ്രയിൽ
ഉള്ളുതുറന്നതിനു മുൻപേയും
താരകൾ തന്നനം പാടുമാരാത്രിയിൽ താരാട്ടുപാട്ടിനും മുന്നേ മറഞ്ഞുപോയി

രാത്രിയിൽ തെങ്ങുകൾ ശാന്തമായാടിടും
പക്ഷികൾ കൂടിൻ കതകടച്ചീടുമെന്നാകിലും-
അമ്മതൻ നിദ്രയിൽ മാത്രമീ ജീവിത വേദനയാത്ര തൻ സംഗമം
അലയലച്ചെത്തും നിലാവിന്റെ
കാറ്റുകൾ കുതുകമോടാലപിച്ചീടുന്നു സംഗീതം
"സപ്തസ്വരങ്ങളാൽ ഉടലാർന്ന വീണയിൽ ദുഃഖാനുഭൂതിക്കു മാത്രമായ് സ്വരമില്ല"
സുഖദുഃഖ സംഗമസ്ഥാലിയാം ജീവിതം 'ഏക'മായെങ്കിലേ ഭൂവിനും സുഖമുള്ളൂ
ഇന്നലെ നിദ്രയിൽ കണ്ടൊരെൻ ബാലകൻ ഇന്നുറങ്ങുമ്പോഴും എത്തണം രാത്രിയിൽ
പാതിരാനേരത്തുമെത്തും നിലാകുളിർ ഉണ്ണുവാൻഇമ്മിണി ചോറുമേകീടണം.
പണ്ടലർ ചെണ്ടുമായ് വന്നിരുന്നാമകൻ
ഇന്നു പിണക്കമാണുരുളക്ക് വകയില്ലേൽ...
മധുരമാം നിദ്ര മാഞ്ഞുപോകാറായി
മലരുകൾ മിഴികൾ തുറക്കുവാറായി
ശാന്തമാം കാറ്റിന്നകമ്പടിയായി
'കൂട്ടുകാർ' കൂടുവിട്ടോടാൻ തയ്യാറായി..

അരുണന്നുദിക്കുന്ന നേരവും കാത്തവരന്നിലാവിന്നു മനസ്സാൽ വിടചൊല്ലി
തൻമകന്നോർമകൾ വീണ്ടും വിരിയിച്ചു ആനിലാവും തന്റെ യാത്രക്കിറങ്ങുന്നു
ബിംബങ്ങളൊക്കെയും തച്ചുടച്ചീടുന്ന സ്നേഹം നിലവിനും വാത്സല്യമേകുന്നു...
കന്നിനാളിൻ കൊയ്ത്തന്ത്യമോടെത്തി ചിങ്ങപ്പുലരി ചിറകടിച്ചെത്തുന്നു
മരണമൊന്നിന്റെയും അന്ത്യമാകില്ലെന്ന വാക്കാൽ നിലാവ്‌,തൻ യാത്രക്കിറക്കമായ്

കതിര് പതിഞ്ഞൊരാ കൈകളും കാട്ടിയാ അമ്മ നിലാവിന്നോടോതി കവിതകൾ

നന്ദിവാക്കന്ത്യമായ് സ്വീകരിച്ചെങ്കിലീ കന്നിനാളിൻ നിലാവിന്നു യാത്രാമൊഴി.

മുഹമ്മദ് ജലീൽ
10 A ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത