എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ഗാത്രപ്രതിഷേധം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗാത്രപ്രതിഷേധം പ്രതിരോധം


'പ്രതിഷേധം' ക്ഷമിക്കണം 'പ്രതിരോധം'അഥവാ രോഗപ്രതിരോധം. രോഗം, പ്രതിരോധം എന്ന വാചകത്തിൽ തന്നെ അതിന്റെ അന്തരാശയം അനർഘ ളമായി പ്രവഹിക്കുന്നത് കാണാം.രോഗപ്രതിരോധം ശരീരത്തെ രോഗത്തിൽ നിന്നോ അല്ലെങ്കിൽ നശീകരണ ശേഷിയുള്ള അന്യ വസ്തുക്കളിൽ നിന്നോ സംരക്ഷിക്കുന്നു.വ്യത്യസ്ത തരം ഭീഷണികളെ തിരിച്ചറിഞ്ഞു അവയെ ആക്രമിക്കുകയാണ് ശരീരം രോഗപ്രതിരോധത്തിലൂടെ ചെയ്യുന്നത്.ബാക്ടീരിയ, വൈറസ്, പാരസൈറ്റ്സ് പോലെയുള്ളവയെ ശരീരത്തിലെ തന്നെ ആരോഗ്യമുള്ള കലകൾ നശിപ്പിക്കുന്നു. ഇത്തരത്തിൽ അബോധമായ പ്രവർത്തികളിലൂടെ ശരീരത്തെ പൂർണമായും സംരക്ഷിക്കുക എന്നതാണ് രോഗപ്രതിരോധത്തിന്റെ ദൗത്യം. തലച്ചോർ മുതൽ കീഴോട്ടുള്ള വ്യത്യസ്ത grandhikaladakkam സമന്യയിപ്പിച്ചു കൊണ്ടുള്ള ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തിയാണ് പ്രതിരോധം. അലർജി ഉണ്ടാകുമ്പോൾ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥയേയാണ് ശരീരത്തിന്റെ പ്രതികരണത്തിനു തുടക്കമിടുന്നതെന്ന് മിക്ക വിദഗധരും വിശ്വസിക്കുന്നു. തന്മാത്രകളും പ്രത്യേക ധർമ്മങ്ങൾ നിർവഹിക്കാൻ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്ന കോശങ്ങളും അടങ്ങിയ ഒരു സങ്കീർണ്ണ സംവിധാനമാണ് രോഗപ്രതിരോധ വ്യവസ്ഥ. ബാക്ടീരിയയോ വൈറ സുകളോ ശരീരത്തിൽ കടന്നാക്രമണം നടത്തുമ്പോൾ പ്രതിരോധ വ്യവസ്ഥ പൈറോജനുകൾ എന്നറിയപ്പെടുന്ന ചില വസ്തുക്കൾ രക്തത്തിൽ ഉത്പാദി പ്പിക്കുന്നു. ഇവ ശരീരത്തിൽ രോഗകാരിയെ നശിപ്പിക്കാൻ സഹായിക്കുന്ന ഒരു സാഹചര്യം ഒരുക്കുന്നു.ശ്വേതരക്തണുക്കൾ ഈ പ്രവർത്തനത്തിൽ വലിയ പങ്ക് വഹിക്കുന്നു.5തരം ശ്വേതരക്തണുക്കളാണുള്ളത്. എന്നാൽ ലിംഫോസൈറ്റുകളാണ് ഇതിൽ മുമ്പൻ. ഇവയുടെ എല്ലാം സംയുക്തഫലമായി രോഗകാരി നശിക്കുന്നു. വീക്കം, പനി പോലെയുള്ള അവസ്ഥകൾ ഈ അവസരത്തിൽ കാണിക്കുന്നു.ത്യക്ക് മുതൽ ആരംഭിക്കുന്ന പ്രതിരോധ പ്രവർത്തനം ശരീര പ്രവർത്തനങ്ങളെ ഒരു തടസ്സവുമില്ലാതെ മുന്നോട്ടു നയിക്കുന്നു. പ്രതിരോധ വ്യവസ്ഥയെ പ്രധാനമായും നമുക്ക് രണ്ടായി തരം തിരിക്കാം. ആക്റ്റീവും passiv ഉം . തന്റെ തന്നെ പ്രതിരോധ വ്യവസ്ഥയെ പ്രയോജനപെടുത്തി രോഗ പ്രതിരോധം നടത്തുന്നതാണ് ആക്റ്റീവ്. എന്നാൽ passive ലൂടെ ഒരു വ്യക്തി മറ്റൊരാളുടെ പ്രതിരോധ വ്യവസ്ഥയെ പ്രയോജനപ്പെടുത്തി രോഗകാരിയെ പ്രതിരോധിക്കുന്നു.രോഗപ്രതിരോധ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും ഈ അവസരത്തിൽ വിസ്മരിക്കുന്നില്ല. സമ്മർദ്ദത്തിനും വ്യക്തിപരമായ പ്രശ്നങ്ങൾക്കും പ്രതിരോധത്തെ ആഴ്ച്ചകളോളം ദുർബലമാക്കാൻ കഴിയുമെന്നും കൂട്ടിച്ചേർക്കട്ടെ.രക്തപ്പ കർച്ച, എയ്ഡ്‌സ് തുടങ്ങിയവ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ തകിടം മറിക്കുന്നു. ലിൻഡൻ പറയുന്നത് ശ്രദ്ധിക്കൂ "മലിനീകരണം വായുവിനെയും വെള്ളത്തെയും ബാധിക്കുന്നു. അത് മൃഗങ്ങളുടെയും മനുഷ്യന്റെയും പ്രതിരോധ വ്യവസ്ഥയെ ഒരുപോലെ ക്ഷയിപ്പിക്കുന്നു "ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം,മാനസികാവസ്ഥയിൽ കൂടെ കൂടെ ഉണ്ടാവുന്ന മാറ്റം, തലവേദന, പിരിമുറക്കം, ഉറക്കമില്ലായ്മ, ദുർബല പ്രതിരോധ വ്യവസ്ഥ എന്നിവയെല്ലാം അനന്തരഫലമായി രസചികിത്സക്കുണ്ടാവുന്നത് അത്ഭുതകരമല്ല. രോഗപ്രതിരോധം അഥവാ ഇമ്മ്യൂണിറ്റി ശരീരത്തിന്റെ പ്രകൃത്യാ ലഭിച്ച കവചമാണ്. അതിന്റെ അഭാവം സമൂഹത്തിൽ തീർക്കുന്ന പ്രതിസന്ധികൾ പ്രവചനാതീതമാണ്. പകർച്ചവ്യാധികളും രോഗകാരികളും എന്നും നരവംശത്തിനു ഭീഷണിയായിരുന്നു. കോളറ, ഇൻഫ്ളുവൻസ, വസൂരി, സ്പെയിൻ ഫ്ലൂ, പ്ലേഗ് എന്നീ രോഗങ്ങൾ കോടിക്കണക്കിനു നിരപരാധികളുടെ ജീവനാണ് കവർന്നത്. അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടെയും പാതാളത്തിൽ കുടുങ്ങിയിരുന്ന നമ്മുടെ പൂർവികർ പകർച്ചവ്യാധികളെ ദൈവകോപം എന്ന് മുദ്രകുത്തി. അത്തരത്തിലുള്ള ഒരു സമൂഹത്തിൽ വൈദ്യ'ശാസ്ത്രം' എന്ന നൂതനമായ തത്വത്തിന്റെ വിത്തുപാകിയ ഹിപ്പോക്രാറ്റസ് അവലംബിച്ചത് ചതുരരസം എന്ന സിദ്ധാന്തം ആയിരുന്നു. ശരീരമെന്ന ഭൗമമായ ഒരാശയം അവിടെ ഉടലെടുത്തു. പിന്നീട് വിഖ്യാതമായ ആ ഒരാശയത്തിന്റെ വെട്ടത്തിൽ മനുഷ്യരാശി മുന്നോട്ട് നടന്നു. 1796ൽ എഡ്‌വേഡ്‌ ജെന്നർ സ്മാൾ പോക്സ് എന്ന രോഗത്തിനായി വാക്സിൻ കണ്ടെത്തി. പിന്നീടങ്ങോട്ട് ശാസ്ത്രം അതിന്റെ മികച്ച കണ്ടുപിടിത്തങ്ങൾ ലോകത്തിന് കാട്ടിക്കൊടുത്തു. പല മാറാരോഗങ്ങൾക്കും മരുന്നുകളും വാക്സിനുകളും വികസിപ്പിച്ചു. അത്തരത്തിൽ പോളിയോ, ടെറ്റനസ്, മിസിൽസ്, ഡിഫ്ത്തീരിയ എന്നീ രോഗങ്ങൾ തുടച്ചുനീക്കപ്പെട്ടു. എന്നാൽ ലോകത്തെയും ശാസ്ത്രത്തെയും വെല്ലുവിളിച്ചു കുഞ്ഞു വമ്പൻ കൊറോണ വൈറസ് അഥവാ കോവിഡ് -19 ഭീതിപടർത്തുകയാണ്. അധികാരത്തിന്റെ ആകാശം മുട്ടുന്ന ഉത്തുംഗ ശ്ര്യംഗം ങ്ങളെയും നിശ്ചലമാക്കി അവൻ മുന്നേറുകയാണ്. രോഗപ്രതിരോധം കുറഞ്ഞയാളെ ഉടൻതന്നെ പിടികൂടി കൊല്ലുന്ന ഈ കുഞ്ഞനെ പ്രതിരോധ ശക്തി ഉള്ളവർ അതിജീവിക്കുന്നു. വാസ്തവത്തിൽ പ്രതിരോധ വ്യവസ്ഥ ശക്തമായിരിക്കുന്നവർ അപൂർവമായേ രോഗകാരിയുടെ ആക്രമണത്തിന് അടിപ്പെടാറുള്ളു. അതിനാൽ തന്നെ പ്രതിരോധശേഷിയുടെ പരിപാലനം പ്രധാനപ്പെട്ടതാകുന്നു. കൃത്യമായ ആരോഗ്യ പരിപാലനം അഥവാ കായികഅഭ്യാസങ്ങൾ, നന്നായി ഭക്ഷണം കഴിക്കുന്നത്, ശുചിത്വം, ചിട്ടയായ ഭക്ഷണശീലം എന്നിവയെല്ലാം പ്രതിരോധശേഷിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നു. ദുർബലമായ പ്രതിരോധവ്യവസ്ഥ പ്രദാനം ചെയ്ത അവസരങ്ങളെ രോഗകാരികൾ മുതലെടുക്കുന്നു. ഓരോ വ്യക്തിയുടെയും ആരോഗ്യ പരിപാലനത്തിൽ ആ വ്യക്തിയുടെ രോഗപ്രതിരോധ വ്യവസ്ഥയ്ക്ക് വളരെ വലിയ പങ്കുണ്ട്. ഒരു വ്യക്തി ഒരിക്കൽ രോഗത്തെ അതിജീവിച്ചാൽ അയാൾ പിന്നീടുള്ള ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കും. ശരീരത്തിൽ വാക്സിനിലൂടെ ദുർബലമാക്കപ്പെട്ട വൈറസിനെ കടത്തിവിടുമ്പോൾ പ്രതിരോധ വ്യവസ്ഥ അതിനെ നശിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല ശരിക്കും ഉള്ള വൈറസിന്റെ ആക്രമണം ഉണ്ടായാൽ അതിനെ ചെറുത്ത് തോൽപ്പിക്കാൻ ഉള്ള പ്രതിരോധശക്തി വളർത്തിയെടുക്കുകയും ചെയ്യുന്നു. അങ്ങനെഎങ്കിൽ സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ രോഗപ്രതിരോധ വ്യവസ്ഥ പ്രദാനം ചെയ്യുന്ന ആ സൃഷ്ടാവിനെ സ്മരിക്കുന്നു.......ഓർക്കുക.. ആകാശംഅത് ഒന്നേ ഉള്ളു......

ഷിൽന ഷബീർ കെ വി
10 A എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം