ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GVHSS VELLARMALA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരിച്ചറിവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരിച്ചറിവ്

മോനെ പുറത്തിറങ്ങല്ലെ.. മൊത്തം വൈറസാണ് എന്തെങ്കിലും പറ്റ്യ എനിക്കാരാ ഉള്ളത് ആമിനതാത്ത ഉമ്മറത്തേക്ക് നിന്ന് വിളിച്ച് പറഞ്ഞു . പക്ഷെ ഫൈസൽ അതൊന്നും ചെവി കൊണ്ടില്ല ബുള്ളറ്റും പറപ്പിച്ച് അവൻ ദൂരേക്ക് പോയി . ന്റെ മോന് ഒന്നും വരുത്തരുതെ ആ ഉമ്മ വേദനയോടെ പ്രർത്ഥിച്ചു. വൈകുന്നേരം ആണ് അവൻ മടങ്ങിവന്നത് . രണ്ട് ദിവസത്തിന് ശേഷം നാട്ടുകാർ കാണുന്നത് ആ വീട്ടിൽ നിന്ന് ഉമ്മാനെയും മോനെയും ആരോഗ്യ അധികൃതർ കൊണ്ടു പോവുന്നതാണ് രണ്ടാൾക്കും കൊറോണ യാ ആരൊ അടക്കം പറയുന്നുണ്ട് ആ ഫൈസലാ പുറത്തെവിടെയെക്കെയോ പോയി രോഗം കൊണ്ടുവന്നത... പാവം ഉമ്മ അവനിൽ നിന്നാണത്രെ ഉമ്മാക്കും പിടിച്ചത് നശിച്ച മോൻ തന്നെ ആളുകൾ അടക്കം പറച്ചിൽ നിർത്തുന്നില്ല. രണ്ട് മാസത്തിന് ശേഷം ഫൈസൽ നിങ്ങൾക്ക് പോവാം രോഗം ഭേദമായിട്ടുണ്ട് ... ഉമ്മ.. ഫൈസൽ വിളിച്ചു സോറി ഫൈസൽ നിങ്ങളുടെ ഉമ്മ കഴിഞ്ഞ ആഴ്ച്ച മരിച്ചു ... അവന്റെ മനസ്സിൽ ഒരായിരം കത്തി കൊണ്ട് കുത്തുന്ന വേദന ഫൈസൽ അറിഞ്ഞു ഞാൻ കാരണം... അവന്റെ ഹൃദയം തപിച്ചു അവൻ ആ സത്യം തിരിച്ചറിഞ്ഞു അനന്തമായ അകലങ്ങളിലേക്ക് ആ ഉമ്മ യാത്രയായി.

Vasim mijvad p
7-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ